---
title: "ചെറുവണ്ണൂര്‍ കുട്ടോത്ത് ഇനി ലഹരി രഹിത ജീവിതം നിത്യഹരിത ജീവിതം "
english_title: "Cheruvannur Kuttoth is now a drug free life and an evergreen life"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15655/cheruvannur-kuttoth-is-now-a-drug-free-life-and-an-evergreen-life"
published_at: "2021-12-12T07:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b5542f38922_WATER MERK  NEW.JPG"
keywords: []
---

# ചെറുവണ്ണൂര്‍ കുട്ടോത്ത് ഇനി ലഹരി രഹിത ജീവിതം നിത്യഹരിത ജീവിതം 

> **Lead Summary:** **ചെറുവണ്ണൂര്‍**: പഞ്ചായത്തിലെ കുട്ടോത്ത് പ്രദേശത്തെ ലഹരി വിമുക്തമാക്കുന്നതിന് 'ലഹരി രഹിത ജീവിതം നിത്യഹരിത ജീവിതം' എന്ന മുദ്രാവാക്യമുയര്‍ത്തി വാര്‍ഡ് ജാഗ്രാതാ സമിതിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ പ്രചരണ ജാഥയും, സദസ്സും സംഘടിപ്പിച്ചു.

## Article Content

**ചെറുവണ്ണൂര്‍**: പഞ്ചായത്തിലെ കുട്ടോത്ത് പ്രദേശത്തെ ലഹരി വിമുക്തമാക്കുന്നതിന് 'ലഹരി രഹിത ജീവിതം നിത്യഹരിത ജീവിതം' എന്ന മുദ്രാവാക്യമുയര്‍ത്തി വാര്‍ഡ് ജാഗ്രാതാ സമിതിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ പ്രചരണ ജാഥയും, സദസ്സും സംഘടിപ്പിച്ചു.

കുട്ടോത്ത് അംഗനവാടി പരിസരത്ത് നിന്നാരംഭിച്ച ജാഥ വായനശാലയ്ക്ക് സമീപം സമാപിച്ചു. ലഹരി വിരുദ്ധ സദസ്സ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി . മോനിഷ ഉദ്ഘാടനം ചെയ്തു.

ജാഗ്രത സമിതി കണ്‍വീനര്‍ പി.ചന്ദ്രിക അധ്യക്ഷയായി. ടി.കെ.ശശി, കെ.കെ.ബാലകൃഷ്ണന്‍ , ആര്‍.കെ.ഗംഗാധരന്‍, കെ.മോഹനന്‍, ആര്‍.എം മഹേഷ് കുമാര്‍, ടി.ടി.അഷറഫ്, പ്രേമ പി.വി.കെ, ആര്‍.കെ റീന, തുടങ്ങിയവര്‍ സംസാരിച്ചു.

ശ്യാമള, ലീന, തേജാലക്ഷ്മി തുടങ്ങിയവര്‍ ജാഥയ്ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15655/cheruvannur-kuttoth-is-now-a-drug-free-life-and-an-evergreen-life)