കായണ്ണ: മാലിന്യങ്ങള്‍ തള്ളിയ കിണറ്റില്‍ വീണ പോത്തിനെ സാഹസികമായി രക്ഷിച്ച് പേരാമ്പ്ര അഗ്‌നിരക്ഷാസേന.

കായണ്ണ ചന്ദന്‍കാട്ടിന്‍മേല്‍ സി.കെ മുഹമ്മദിന്റെ സ്ഥലത്തെ ഉദ്ദേശം 50 അടി താഴ്ചയുള്ളതും പരിസരവാസികള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുമായ പത്തടിയോളം വെള്ളമുള്ള കിണറ്റില്‍ വീണ സി.കെ അസീസിന്റെ ഒന്നരവയസ്സ് പ്രായമുള്ള പോത്തിനെയാണ് സേന രക്ഷപ്പെടുത്തിയത്.
കിണറ്റിലെ മാലിന്യങ്ങള്‍ക്കിടയില്‍ നിന്നു പോത്തിനെ രക്ഷിക്കുന്നതിനായി കിണറ്റിലിറങ്ങിയ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസ്സര്‍ എം മനോജിന് കസേരകെട്ടുപയോഗിച്ച് ജലോപരിതലത്തില്‍ അരമണിക്കൂറോളം പ്രവര്‍ത്തിക്കേണ്ടിവന്നു.
പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ അസി. സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെ നേതൃത്ത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസ്സര്‍മാരായ ജി.ബി സനല്‍രാജ്, പി.എം വിജേഷ്, സി.കെ സ്മിതേഷ്, ഹോംഗാര്‍ഡ് പി സി അനീഷ്‌കുമാര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കുന്ന ഇത്തരം മാലിന്യങ്ങള്‍ വലിച്ചെറിയുന്ന പ്രവണത ഉപേക്ഷിക്കണമെന്ന് പരിസരവാസികളോട് സേന ആവശ്യപ്പെട്ടു.
Perambra fire rescue team bravely rescued the buffalo that fell into the well