മേപ്പയ്യൂര്‍: പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കോഴിക്കോട് നടക്കുന്ന മഹാറാലിയുടെ പ്രചരണാര്‍ത്ഥം മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ വിളംബര റാലി സംഘടിപ്പിച്ചു.
റാലിയ്ക്ക് ടി.കെ.എ ലത്തീഫ്, കെ.എം കുഞ്ഞമ്മദ് മദനി, കീഴ്പാട്ട് പി മൊയ്തി, എം.കെ അബ്ദുറഹിമാന്‍, വി മുജീബ്, കെ.പി മൊയ്തു, എം.എം അഷറഫ്, ഫൈസല്‍ ചാവട്ട്, ഹുസ്സൈന്‍ കമ്മന എന്നിവര്‍ നേതൃത്വം നല്‍കി.
റാലിയോട് അനുബന്ധിച്ച് ചേര്‍ന്ന യോഗം പേരാമ്പ്ര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
കെ.എം കുഞ്ഞമ്മത് മദനി അധ്യക്ഷനായി. കീഴ്‌പോട്ട് പി മൊയ്തി, എം.കെ അബ്ദുറഹിമാന്‍,വി മുജീബ് എന്നിവര്‍ സംസാരിച്ചു.
Mappayyur Panchayath Muslim League organized a rally