പേരാമ്പ്ര : പേരാമ്പ്ര പൈതോത്ത് റോഡ് ജംഗ്ഷനില്‍ ഓട്ടോറിക്ഷയും ഡെലിവറി വാനും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം നടന്നത്.

പേരാമ്പ്ര ടൗണില്‍ നിന്ന് പൈതോത്ത് ഭാഗത്തേക്ക് പോകുന്ന ഓട്ടോറിക്ഷയും കല്ലോട് ഭാഗത്ത് നിന്ന് കക്കാട് ഭാഗത്തേക്ക് വെളിച്ചെണ്ണയുമായി പോകുന്ന ഡെലിവറി വാനുമാണ് കുട്ടിയിടിച്ചത്.
ഓട്ടോ ഡ്രൈവര്‍ നടുവണ്ണൂര്‍ കണ്ണച്ച് കണ്ടി ജിതിന്‍ (33), യാത്രക്കാരി പൈതോത്ത് അരിക്കന്‍ ചാലില്‍ ജാനകി അമ്മ (63), ഡലിവറി വാന്‍ ഡ്രൈവര്‍ വേളം കാഞ്ഞിരക്കുനി റഷീദ് (39) എന്നിവര്‍ക്കാണ് പരുക്കേറ്റത്. മൂവരും പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. ജിതിന് തലയ്ക്കും മുഖത്തിനും കാലിനുമാണ് പരുക്കേറ്റത്. ജാനകി അമ്മക്ക് തലക്കും പരുക്കേറ്റു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോ റിക്ഷ റോഡിലേക്ക് മറിഞ്ഞാണ് ഇരുവർക്കും പരുക്കേറ്റത്. ഓട്ടോയിൽ ഇടിച്ച ഡലിവറി വാൻ സിഗ്നലുകൾ തകർത്ത് ഡിവൈഡറിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
പേരാമ്പ്ര പൊലീസ് സബ്ബ് ഇൻസ്പക്ടർ സജി അഗസ്റ്റിൻ, റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് എം വി ഐ പി.സി. സുനീഷ് എന്നിവർ സ്ഥലത്തെത്തി ഗതാഗത തടസ്സം ഒഴിവാക്കി.
ബൈപ്പാസ് സ്ഥിരം അപകട മേഖലയായി മാറിയിരിക്കുകയാണ്. ഇതിന് പരിഹാരം കാണാൻ അധികൃതർ ഇതുവര തയ്യാറായിട്ടില്ല.
Autorickshaw and delivery van collide in Perambra