മുതുകാട്: വ്യാപാര മിത്ര ധനസഹായം കാരക്കുന്നുന്മല്‍ കെ.കെ കൃഷ്ണന്റെ കുടുംബത്തിന് കൈമാറി.

വ്യാപാരി വ്യവസായി സമിതി മുതുകാട് യുനിറ്റ് അംഗവും, വ്യാപാര മിത്ര ട്രസ്റ്റില്‍ അംഗവുമായിരുന്ന കാരക്കുന്നുന്മല്‍ കെ.കെ കൃഷ്ണന്റെ മരണാനന്തര ധനസഹായമാണ് അദ്ദേഹത്തിന്റെ കുടുംബത്തിന് മുതുകാട്ടില്‍ വെച്ച് നടന്ന പരിപാടിയില്‍ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ കൈമാറിയത്.
വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് ടി.കെ സത്യന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. ആലീസ്, രാജേഷ് തറവട്ടത്ത്, സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യാന്‍, ഏരിയ സെക്രട്ടറി വി.എം മുഹമ്മദ്, വിവിധ രാഷ്ടിയ പാര്‍ട്ടി പ്രതിനിധികളായ പി.സി. സുരാജന്‍, പ്രകാശ് കോമത്ത് എന്നിവര്‍ സംസാരിച്ചു.
വ്യാപാരി വ്യവസായി മുതുകാട് യൂണിറ്റ് സെക്രട്ടറി ഇ.എ. ജയിംസ് സ്വാഗതം പറഞ്ഞ ചടങ്ങിന് ലൂഷന്‍ നടുക്കണ്ടി നന്ദിയും പറഞ്ഞു.
Vyapara Mithra financial aid handed over to KK Krishnan's family