ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് എഴാം വാര്‍ഡില്‍ അയോല്‍പ്പടി അംഗന്‍വാടി പ്രവേശനോത്സവവും ക്രാഡില്‍ അംഗന്‍ വാടി ഉദ്ഘാടനവും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് നിര്‍വ്വഹിച്ചു.

ക്ഷേമകാര്യ സ്റ്റാറ്റിങ് ചെയര്‍പേഴ്‌സന്‍ മോനിഷ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങളായ എ.കെ. ഉമ്മര്‍, ആര്‍.പി. ശോഭിഷ്, മുംതാസ്, സുബൈദ, അംഗന്‍വാടി ക്ഷേമപ്രര്‍ത്തകരായ പി.പി. നാരായണന്‍, വി. ദാമോദരന്‍, പി.കെ ബിന്ദു, അംഗന്‍വാടി ടീച്ചര്‍ മാലതി എന്നിവര്‍ സംസാരിച്ചു.
വാര്‍ഡ് അംഗം എ. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അംഗന്‍വാടി ജീവനക്കാരി പി.എം. വത്സല നന്ദിയും പറഞ്ഞു.
Anganwadi Entrance Festival and Cradle Anganwadi Inauguration