പേരാമ്പ്ര : ഇന്നലെ കരുവണ്ണൂരിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച പാലേരി സ്വദേശിനി മേമണ്ണില്‍ രമ്യ (32) യുടെ സംസ്‌കാരം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പില്‍.
ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് കരുവണ്ണൂരില്‍ വെച്ചുണ്ടായ അപകടത്തില്‍ ബസിനടിയിലേക്ക് തെറിച്ച് വീണ് രമ്യ മരണപ്പെടുന്നത്. തെരുവത്ത് കടവിലെ ബന്ധുവീട്ടില്‍ പോയി ഭര്‍ത്താവ് അനീഷുമൊന്നിച്ച് സ്‌കൂട്ടറില്‍ തിരിച്ചു വരുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കൂട്ടാലിടയിലെ വസതിയില്‍ എത്തിച്ച് പൊതു ദര്‍ശനമൊരുക്കും.
തുടര്‍ന്ന് പാലേരി ചരത്തിപ്പാറയിലെ വീട്ടിലെത്തിച്ച് ബന്ധുക്കളും നാട്ടുകാരും അന്ത്യാജ്ഞലി അര്‍പ്പിച്ച ശേഷം വീട്ടു വളപ്പില്‍ സംസ്‌ക്കരിക്കും.
Ramya's funeral is this afternoon