ബാലുശ്ശേരി: ബാലുശ്ശേരിയില്‍ എരമംഗലം പള്ളിയിലെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം നടത്തിയ കള്ളനെ പോലീസ് പിടികൂടി. അവിടനല്ലൂര്‍ താന്നിക്കോത്ത് മീത്തല്‍ ടി.എം സതീശന്‍ ആണ് പിടിയിലായത്.

ബാലുശേരിയില്‍ കളവു നടത്തി സമീപ ജില്ലയില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന പ്രതിയെ അതിസാഹസികമായാണ് പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞിമോയിന്‍കുട്ടിയുടെ സ്‌ക്വാഡ് പിടികൂടിയത്.
ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്ത ശേഷം കസ്റ്റഡിയില്‍ വാങ്ങുമെന്നും മറ്റു സ്റ്റേഷന്‍ പരിധികളിലും സമീപ ജില്ലകളിലും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു.
Perampra DySP and his team caught the thief with great adventure