പേരാമ്പ്ര: മണിയൂര്‍ പാലയാട് നടയില്‍ ഭീമന്‍ ആമയെ കണ്ടെത്തി. ചൊവ്വാപ്പുഴയോട് ചേര്‍ന്ന് തുരുത്തിയില്‍ കുഞ്ഞിരാമന്റെ ഉടമസ്ഥതയിലുള്ള തോട്ടിലാണ് ഭീമന്‍ കടലാമയെ കണ്ടെത്തിയത്.

ചീങ്കണ്ണിയെന്നാണ് ആദ്യം കരുതിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ സൂക്ഷ്മമായി നോക്കിയപ്പോഴാണ് കടലാമയാണെന്ന് തിരിച്ചറിഞ്ഞത്.
അവശനിലയിലായിരുന്ന ആമയെ നാട്ടുകാര്‍ ചേര്‍ന്ന് പ്ലാസ്റ്റിക് ഷീറ്റില്‍ തോട്ടില്‍ നിന്നും പുറത്തെത്തിക്കുകയായിരുന്നു. ശേഷം പൊലീസിലും ഫോറസ്റ്റ് വകുപ്പിലും വിവരം വിളിച്ചു പറഞ്ഞു.
തുടര്‍ന്ന് ഫോറസ്റ്റ് വിഭാഗം കൊളാവിപ്പാല തീരം ആമ സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ടു. കൊളാവിപ്പാലം ആമ വളര്‍ത്ത് കേന്ദ്രത്തിലെ പ്രവര്‍ത്തകര്‍ എത്തി ആമയെ കൊണ്ടുപോയി.
ഗ്രീന്‍ ടര്‍ട്ടില്‍ ഇനത്തില്‍ പെടുന്നതാകാനാണ് സാധ്യതയെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു. ആമക്ക് നൂറ് കിലോയോളം ഭാരം വരുമെന്നാണ് നിഗമനം.
Giant sea turtle spotted in Maniyur