പേരാമ്പ്ര : ഉപജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ 17 , 20, 21, 22 തിയ്യതികളില്‍ അവിടനല്ലൂര്‍ എന്‍.എന്‍.കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കളില്‍ വെച്ച് നടക്കും.

എണ്‍പത്തി അഞ്ച് സ്‌കൂളില്‍ നിന്നുമായി അയ്യായിരം കലാ പ്രതിഭകള്‍ പങ്കെടുക്കും. കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എന്‍ ബിനോയ് കുമാര്‍ നിര്‍വ്വഹിച്ചു.
ഹെഡ്മാസ്‌സ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍ പി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പബ്ലിസിറ്റി കണ്‍വീനര്‍ ടി.കെ നൗഷാദ് വിദ്യാരംഗം കോഡിനേറ്റര്‍ വി.എം അഷറഫ്, ടി.കെ ഉണ്ണികൃഷ്ണന്‍ , കെ സജിത്ത് , പി.കെ ചിത്ര, കെ ബുഷറ , കെ മുനീര്‍ എന്നിവര്‍സംസാരിച്ചു.
Perampra Upazila School Arts Festival Logo released.