പുറക്കാമല സംരക്ഷിക്കുക; പ്രതിഷേധത്തെരുവുമായി നാട്ടുകാര്‍ രംഗത്ത്

പുറക്കാമല സംരക്ഷിക്കുക; പ്രതിഷേധത്തെരുവുമായി നാട്ടുകാര്‍ രംഗത്ത്
Nov 14, 2023 09:50 AM | By SUBITHA ANIL

മേപ്പയ്യൂര്‍: പുറക്കാമല സംരക്ഷികാനായി നാടിന്റെ പൈതൃകം കാത്തുസൂക്ഷിക്കാന്‍ പ്രതിഷേധ തെരുവുമായി നാട്ടുകാര്‍ ഒന്നിച്ചിറങ്ങി. മേപ്പയ്യൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ജൈവ വൈവിധ്യ കലവറയായ പുറക്കാമലയെ ഖനന മാഫിയ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനുള്ള ചെറുത്തു നില്‍പ്പാണ് ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധ തെരുവ്.

വലിയ പാറക്കൂട്ടങ്ങളും പാറക്കൂട്ടങ്ങള്‍ക്കിടയിലായി മലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന ചെറിയ ജലാശയങ്ങളും, മലഞ്ചരിവിലെ ഫലഭൂയിഷ്ഠമായ മണ്ണില്‍ വളരുന്ന തെങ്ങ് അടക്കമുള്ള ഫലവൃക്ഷങ്ങളും, പാറകള്‍ക്കിടയിലും ചരിവിലും വളരുന്ന അസംഖ്യം ഔഷധ സസ്യങ്ങളും, കാട്ടുമരങ്ങളും, കാടിനുള്ളിലെ ആയിരക്കണക്കിന് ജീവികളും മലയുടെ മുകള്‍ത്തട്ടില്‍ നിരപ്പായ കളരിയും പുറക്കാമലയെ തികച്ചും വ്യത്യസ്തമായ ആവാസ വ്യവസ്ഥയാണ്.

പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്തു. തങ്ങളുടെ ജീവിതത്തിന്റെ ബാല്യവും കൗമാരവും യവ്വനവുമൊക്കെ പുറക്കാ മലയുടെ തണലില്‍ ജീവിച്ച് വാര്‍ദ്ധ്യക്യത്തിലെത്തിയവര്‍.... അവര്‍ പറയുന്നു പുറക്കാമലയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന്.......

പുറക്കാ മലയുടെ താഴ്‌വാരത്ത് ശുദ്ധജലം നുകര്‍ന്നും കൃഷിചെയ്തും സന്തതി പരമ്പരകള്‍ക്ക് ജന്മം നല്‍കിയും ജീവിച്ചു പോന്ന മാതൃ ഹൃദയങ്ങള്‍ പറയുന്നു തങ്ങളുടെ ജീവന്‍ കൊടുത്തും പുറക്കാ മലയെ സംരക്ഷിക്കുമെന്ന്........ വളരുന്ന യുവത പുറക്കാമലയെ തകര്‍ക്കാനുള്ള നീക്കത്തെ ഭീതിയോടെയാണ് കാണുന്നത്.

വൈകിട്ട് 5 മണിയോടെ നാറാണത്ത് മുക്കില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് ആളുകളാണ് മേപ്പയ്യൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളില്‍ നിന്നും എത്തിച്ചേര്‍ന്നത്. അമ്മമാര്‍ കൈ കുഞ്ഞുങ്ങളുമായി പോലും പ്രതിഷേധത്തില്‍ കണ്ണികളായി.


വാദ്യാര്‍ത്ഥികള്‍ പുറക്കാ മലയുടെ ചിത്രം വരച്ച് അത് ഫ്‌ളക്കാര്‍ഡായി ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. പ്രതിഷേധ തെരുവിന്റെ ഭാഗമായി നടത്തിയ റാലി കീഴ്പ്പയ്യൂര്‍ മണപ്പുറം മുക്കില്‍ സംഗമിച്ചു.

പ്രതിഷേധ തെരുവ് മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം സെറീന കൊളോറ അധ്യക്ഷത വഹിച്ചു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എന്‍.ടി. ഷിജിത്ത് മുഖ്യാതിഥിയായി.

പുറക്കാമല സംരക്ഷണ സമിതി ചെയര്‍മാന്‍ ഇല്യാസ് ഇല്ലത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രതിഷേധാഗ്‌നി ജ്വലിക്കുന്ന പന്തമേന്തിക്കൊണ്ട് പ്രതിഷേധക്കാര്‍ പ്രതിജ്ഞ ഏറ്റുചൊല്ലി. 


ജില്ലാ പഞ്ചായത്തംഗം വി.പി. ദുല്‍ഫിക്കിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എന്‍ അഷിത, കെ.പി. ബിജു, ആര്‍.പി. ശോഭിഷ്, അനീഷ്, ലത്തീഫ്, ഭാസ്‌ക്കരന്‍ കൊഴക്കല്ലൂര്‍, എം.കെ. രാമചന്ദ്രന്‍, സുരേഷ് കണ്ടോത്ത്, കെ. ലോഹ്യ, മേലാട്ട് നാരായണന്‍, വി.പി. ബാലകൃഷ്ണന്‍, കമ്മന ഇസ്മയില്‍, പി.പി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പുറക്കാമല സംരക്ഷണ സമിതി കണ്‍വീനര്‍ എം.എം. പ്രജീഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ ടി.പി. വിനോദന്‍ നന്ദിയും പറഞ്ഞു.

Protect the purakkamala; Locals are protesting

Next TV

Related Stories
കാര്‍ഗില്‍ വിജയദിനം ആചരിച്ചു

Jul 27, 2024 12:43 PM

കാര്‍ഗില്‍ വിജയദിനം ആചരിച്ചു

സോള്‍ജിയേഴ്‌സ് മുതുവണ്ണാച്ചയുടെ ആഭിമുഖ്യത്തില്‍ കടിയങ്ങാട് പാലത്തില്‍ കാര്‍ഗില്‍ വിജയ ദിവസത്തിന്റെ...

Read More >>
നായയുടെ കടിയേറ്റ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

Jul 27, 2024 12:29 PM

നായയുടെ കടിയേറ്റ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിക്ക് നേരെ നായയുടെ...

Read More >>
പൂര്‍ണ്ണ - ഉറൂബ് നോവല്‍ അവാര്‍ഡ് രമേശ് കാവിലിന്

Jul 26, 2024 11:33 PM

പൂര്‍ണ്ണ - ഉറൂബ് നോവല്‍ അവാര്‍ഡ് രമേശ് കാവിലിന്

ഗാന രചനയില്‍ വളരെ ശ്രദ്ധേയനായി മാറിയ രമേശ് കാവില്‍ തന്റെ മേഖലയില്‍ നടത്തിയ മാറ്റം അവിടെയും തന്റെതായ കയ്യൊപ്പ്...

Read More >>
 ഗ്രാമീണ റോഡുകള്‍ ഗതാഗത  യോഗ്യമാക്കണമെന്ന് മുസ്ലിം ലീഗ്

Jul 26, 2024 09:32 PM

ഗ്രാമീണ റോഡുകള്‍ ഗതാഗത യോഗ്യമാക്കണമെന്ന് മുസ്ലിം ലീഗ്

അരിക്കുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗ്രാമീണ റോഡുകള്‍ തോടുകളായി മാറിയെന്നും കാല്‍നട പോലും ദുഷ്‌ക്കരമായ തരത്തില്‍...

Read More >>
ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ച്  യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം

Jul 26, 2024 09:03 PM

ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ചങ്ങരോത്ത് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ പാറക്കടവ് പോസ്റ്റ്...

Read More >>
 ഓവുചാലിലേക്ക് പെട്രോള്‍ കലര്‍ന്ന വെള്ളം ഒഴുക്കിയ ഉടമക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം; ആക്ഷന്‍ കമ്മിറ്റി

Jul 26, 2024 08:35 PM

ഓവുചാലിലേക്ക് പെട്രോള്‍ കലര്‍ന്ന വെള്ളം ഒഴുക്കിയ ഉടമക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം; ആക്ഷന്‍ കമ്മിറ്റി

ഇന്ധന ചോര്‍ച്ച മൂലം അടച്ചിട്ട പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചിന് സമീപത്തെ പെടോള്‍ പമ്പില്‍ നിന്നും പെട്രോള്‍ കലര്‍ന്ന വെള്ളം പൊതു...

Read More >>
News Roundup