പേരാമ്പ്ര : ചെമ്പനോട ഹൈസ്‌കൂള്‍ സ്റ്റുഡന്‍ഡ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ കിടപ്പിലായ കുട്ടികളെ സന്ദര്‍ശിച്ചു. ചെമ്പനോട ഹൈസ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റേയും പേരാമ്പ്ര ബിആര്‍സിയുടേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കിടപ്പിലായ കുട്ടികളെ സന്ദര്‍ശിച്ച് അവരോടൊപ്പം സമയം ചെലവഴിക്കുകയും ആവശ്യമായ സഹായങ്ങള്‍ എത്തിക്കുകയും ചെയ്യുന്ന നല്ലപാഠം പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് പരിപാടി നടത്തിയത്. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍ഡ് കെ. സുനില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

എഴുത്തുകാരന്‍ ജി. രവി മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് അഗം കെ.എ ജോസുകുട്ടി സ്‌നേഹമരം നട്ടു.
കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ വിനീത ഫ്രാന്‍സിസ്, വിശാഖ് തോമസ്, വി.വി. ജസ്‌ന, സുരേന്ദ്രന്‍ പുത്തഞ്ചേരി, ഷാജു വടകര, എല്‍ വി. രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. ചെമ്പനോട സെന്റ് ജോസഫ് എച്ച്.എസ് ഹെഡ്മിസ്ട്രസ് വി.കെ. ഷാന്റി സ്വാഗതവും ബിആര്‍സി ട്രെയിനര്‍ കെ സത്യന്‍ നന്ദിയും പറഞ്ഞു.
Group of friends; Student led by police cadets visited the bedridden children