പേരാമ്പ്ര: പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഇന്നു മുതല്‍ അവിടനല്ലൂര്‍ ഗവ: ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ആരംഭിച്ചു. ചിത്രരചന , കവിതാ രചന, അക്ഷരശ്ലോകം എന്നീ വിവിധ ഇനം പരിപാടികള്‍ ഇന്ന് അരങ്ങേറും.

290 ഇനങ്ങളിലായി 5235 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. 10 വേദികളിലായി നടക്കുന്ന കലോത്സവം 20 ന് വൈകീട്ട് 5 മണിക്ക് ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
കെ.എം. സച്ചിന്‍ ദേവ് എംഎല്‍എ മുഖ്യാത്ഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ഷീജ ശശി ഉപഹാരം നല്‍ക്കും. 22 ന് സമാപന സമ്മേളനം എം.കെ. രാഘവന്‍ എംപി ഉദ്ഘാടനം ചെയ്യും.
Perambra Upazila Kalothsavam has started