പേരാമ്പ്ര : പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങള്‍ക്ക് തിരശീല ഉയര്‍ന്നു.
പ്രശസ്ത സാഹിത്യകാരന്മാരായ എന്‍.എന്‍ കക്കാട്, തകഴി, ബഷീര്‍, സുഗതകുമാരി , പൊറ്റക്കാട്, തിക്കോടിയന്‍, കുഞ്ഞുണ്ണി, വയലാര്‍, വള്ളത്തോള്‍, പുത്തഞ്ചേരി എന്നിവരുടെ പേരുകളില്‍ അറിയപ്പെടുന്ന പത്തോളം വേദികളില്‍ ആണ് മത്സരങ്ങള്‍ അരങ്ങേറിയത്.
എല്‍.പി , യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി അയ്യായിരത്തോളം പ്രതിഭകള്‍ പങ്കെടുത്തു. കൂട്ടാലിട അവിടനല്ലൂര്‍ എന്‍.എന്‍. കക്കാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കലോത്സവം പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരന്‍, കൊട്ടൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ സിജിത്ത്, കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ.പി ദാമോദരന്‍, പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എന്‍ ബിനോയ് കുമാര്‍, എന്‍.എന്‍ കക്കാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ടി ദേവാനന്ദന്‍ , സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികളും സംബന്ധിച്ചു.
കലോത്സവത്തിന്റെ ഭാഗമായി എഎല്‍പി സ്‌കൂളില്‍ ഒരുക്കിയ ഊട്ടുപുര കുടുംബശ്രീയുടെയും നാട്ടുകാരുടേയും പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി.
The curtain rises on the stage competitions of the Perampra Upazila School Arts Festival.