പേരാമ്പ്ര : കോട്ടൂര്‍ പുതിയപ്പുറം റോഡിലെ അപകട മേഖലയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബൂത്ത് കോണ്‍ഗ്രസ്സ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു.

കൂട്ടാലിട അഞ്ചോളം ജീവന്‍ പൊലിഞ്ഞ കോട്ടൂര്‍ - പുതിയപ്പുറം റോഡിലെ അപകട മേഖലയ്ക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗ്രാമപഞ്ചായത്തോ, ബ്ലോക്ക് പഞ്ചായത്തോ, ജില്ലാ പഞ്ചായത്തോ പരിഹാരം കാണാത്ത സാഹചര്യത്തില്‍ 8 മീറ്റര്‍ വീതിയുള്ള ജില്ലാ പഞ്ചായത്തിന്റെ അധിനതയിലുള്ള റോഡ് പിഡബ്ല്യുഡി എറ്റെടുത്ത് പുതിയപ്പുറത്തെ അപകട മേഖലയ്ക്ക് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കണമെന്ന് പെരവച്ചേരിയില്‍ ചേര്‍ന്ന ബൂത്ത് കോണ്‍ഗ്രസ്സ് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
ഡിസിസി അംഗം പി. മുരളിധരന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കെ.പി മനോഹരന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ടി.കെ ചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ഡികെടി എഫ് പ്രസിഡന്റ് സി.എച്ച് ബാലന്‍, വാര്‍ഡ് പ്രസിഡന്റ് ഇ ഗോപി നമ്പീശന്‍, എടത്തില്‍ യൂസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
A solution should be found for the accident zone on the Kotur-Puthiyappuram road