പേരാമ്പ്ര : സേവാസ് പദ്ധതിയുടെ ഭാഗമായി ചക്കിട്ടപാറയില്‍ മുഴുവന്‍ വീടുകളിലും അടുക്കളത്തോട്ടം പദ്ധതി.

അഞ്ച് വര്‍ഷത്തെ നിരന്തരവും സമഗ്രവുമായ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍ നല്‍കി അതിലൂടെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക മേഖലകളെ സമ്പുഷ്ടമാക്കി, ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിനെ ഏറ്റവും ഉന്നത നിലവാരത്തില്‍ എത്തിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് കൊണ്ട് നിരവധിയായ പ്രവര്‍ത്തനങ്ങാണ് സേവാസ് പദ്ധതിയുടെ ഭാഗമായി നടന്നു വരുന്നത്.
ഇതിന്റെ ഭാഗമായിട്ടാണ് ചക്കിട്ടപാറ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും' അടുക്കളത്തോട്ടം' പദ്ധതി നടപ്പിലാക്കിയത്. 3000 കുടുംബങ്ങള്‍ക്കും, അതിന് പുറമേ ഓരോ വാര്‍ഡിനും ഹൈബ്രിഡ് വിത്തുകള്‍ വിതരണം ചെയ്തു.
ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍ ഇ. എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാര്‍ സി.കെ ശശി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ വി.കെ ബിന്ദു എന്നിവര്‍ സംസാരിച്ചു.
ബിആര്‍സി, ബിപിസി വി.പി നിത സ്വാഗതവും, ബിആര്‍സി ട്രെയ്‌നര്‍ ലിമേഷ് നന്ദിയും പറഞ്ഞു.
Kitchen garden project in all houses in Chakkittapara