കൂത്താളി : കൂത്താളി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് പേരാമ്പ്ര താലൂക്ക് ആശുപത്രി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ഫണ്ടും ആശുപത്രിയിലേക്കുള്ള മെഡിസിന്‍ കവറും സംഭാവനയായി നല്‍കി.

എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ. ദീപ്ത ഫണ്ടും മെഡില്‍ കവറും ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബുവിന് കൈമാറി.
ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, ഡോ.കെ.ടി സബീഷ്, സിസ്റ്റര്‍ പി.വി. രാധ, ഫാര്‍മസ്സിസ്‌റ് ശ്രീകുമാര്‍, ശാലിനി, എന്‍എസ്എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
NSS unit contributed to midday meal scheme