പേരാമ്പ്ര: കോളേജ് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന കേരള സര്‍ക്കാര്‍ പദ്ധതിയായ ' വിശപ്പ് രഹിത ക്യാമ്പസ് ' എസ്എആര്‍ബിടിഎം ഗവണ്‍മെന്റ് കോളേജ് കൊയിലാണ്ടിയില്‍, കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.വി ഷാജി അധ്യക്ഷത വഹിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ അന്‍വര്‍ സാദത്ത്, ഹിസ്റ്ററി വകുപ്പ് മേധാവി ഡോ. ഇ ശ്രീജിത്ത്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. വി.ആര്‍ അനീഷ്, ബെന്നി ആയിന്റെവിട, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭിരാം ആനന്ദ്, യുയുസി തേജസ് ചന്ദ്ര എന്നിവര്‍ സംസാരിച്ചു.
MLA Kanathil Jamila inaugurated the hunger free campus