പേരാമ്പ്ര: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് ഗ്രാമപഞ്ചായത്തുമായും ശുചിത്വ മിഷനുമായും സഹകരിച്ച് നിര്‍മ്മിച്ച സ്‌നേഹാരാമം ഉദ്ഘാടനം ചെയ്തു.
കാടുപിടിച്ചതോ മാലിന്യം നിറഞ്ഞതോ ഉപയോഗശൂന്യമായതോ ആയ ഒരു സ്ഥലത്തെ, പൊതുജനങ്ങള്‍ക്ക് വിശ്രമത്തിനും വിനോദത്തിനും സാധിക്കുന്ന വിധത്തില്‍ മനോഹര ഇടങ്ങങ്ങളാക്കി മാറ്റുന്ന പദ്ധതിയാണിത്. നിരന്തരം കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മാലിന്യം തള്ളുന്നത് മൂലം പ്രദേശവാസികള്‍ക്ക് ദുരിതം സൃഷ്ടിക്കുന്ന സുഭിക്ഷയ്ക്ക് മുന്‍വശത്തുള്ള സ്ഥലത്താണ് നിര്‍മ്മിച്ചത്.
പരിപാടി കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി അധ്യക്ഷത വഹിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ.എ .എസ് ഗൗതമന്‍ മുഖ്യപ്രഭാഷണം നടത്തി.
സ്ഥിരം സമിതി അധ്യക്ഷരായ ശോഭന വൈശാഖ്, ബിന്ദു അമ്പാളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രഭാ ശങ്കര്‍, കെ മധു കൃഷ്ണന്‍, കെ.പി രാധാകൃഷ്ണന്‍, എന്‍ എസ് എസ് ജില്ലാ കോഡിനേറ്റര്‍ എസ് ശ്രീചിത്ത്. പ്രിന്‍സിപ്പാള്‍ കെ സമീര്‍, പ്രധാന അധ്യാപിക ബിന്ദു , പി ശ്രീജിത്ത് , എ.വി അബ്ദുള്ള, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഷോബിന്‍ , എടവന സുരേന്ദ്രന്‍, എന്‍ ഹരിദാസന്‍, എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ കെസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ സ്വാഗതവും എന്‍എസ്എസ് വളണ്ടിയര്‍ ലിന്‍ഷ ഷെറിന്‍ നന്ദിയും പറഞ്ഞു.
Waste Disposal Center Poonkavana Makki NSS