---
title: "സിപിഐ (എം) പേരാമ്പ്ര ഏരിയ സമ്മേളനം; മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "CPI(M) Perambra Area Conference; A mega medical camp was organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251019/cpim-perambra-area-conference-a-mega-medical-camp-was-organized"
published_at: "2024-11-22T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674036df886f5_cpim_mega.jpg"
keywords: []
---

# സിപിഐ (എം) പേരാമ്പ്ര ഏരിയ സമ്മേളനം; മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **പന്തിരിക്കര: **നവംബര്‍ 30, ഡിസംബര്‍ 1 തീയ്യതികളില്‍ പന്തിരിക്കരയില്‍ നടക്കുന്ന സിപിഐ (എം) പേരാമ്പ്ര ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ നേതൃത്വത്തില്‍ മലബാര്‍ മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ പാലേരിയില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പന്തിരിക്കര: **നവംബര്‍ 30, ഡിസംബര്‍ 1 തീയ്യതികളില്‍ പന്തിരിക്കരയില്‍ നടക്കുന്ന സിപിഐ (എം) പേരാമ്പ്ര ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ നേതൃത്വത്തില്‍ മലബാര്‍ മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ പാലേരിയില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി. റീന അധ്യക്ഷത വഹിച്ചു. മലബാര്‍ മെഡിക്കല്‍ കോളേജ് പ്രതിനിധി സന്ദീപ് ലാല്‍ സംസാരിച്ചു.

കെ.വി. കുഞ്ഞിക്കണ്ണന്‍, പി.എസ്. പ്രവീണ്‍, സി.വി. രജീഷ്, കെ.വി. അശോകന്‍, എന്‍.പി. സത്യവതി, എന്‍.പി. ജാനു, കെ.ആര്‍. ആതിര, എന്‍.പി. സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. എം.പി. പ്രേമന്‍ സ്വാഗതവും സുവര്‍ണ ആപ്പറ്റ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251019/cpim-perambra-area-conference-a-mega-medical-camp-was-organized)