പേരാമ്പ്ര: സമൂഹത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സഹായകമായ വിദ്യാഭ്യാസമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടതെന്ന് കോഴിക്കോട് സര്‍വ്വകലാശാലാ പരീക്ഷാ കണ്‍ട്രോളര്‍ പ്രഫ. ഡോ. ഗോഡ്വിന്‍ സമ്രാജ് പറഞ്ഞു. പേരാമ്പ്ര സില്‍വര്‍ കോളേജില്‍ 2024 വര്‍ഷം എംഎ, എംകോം, എംഎസ്‌സി ബിരുദാനന്തര ബിരുദങ്ങള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിരുദദാന ചടങ്ങിനൊപ്പം പിടിഎ നല്‍കുന്ന പ്രത്യേക പുരസ്‌കാരങ്ങളും ബഹുമതി പത്രങ്ങളും വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. സി. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. കോളേജ് ഗവേണിങ്ങ് ബോഡി ചെയര്‍മാന്‍ എ.കെ. തറുവയി ഹാജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി.എസ്. രമണന്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, പിടിഎ പ്രതിനിധികള്‍, കോളേജ് മാനേജ്മെന്റ് അംഗങ്ങള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.
The graduation ceremony was rich at Silver College at perambra