പേരാമ്പ്ര : 62മത് കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പാചകപ്പുരയില്‍ ഇത്തവണ പാലുകാച്ചല്‍ ചടങ്ങ് ഒഴിവാക്കി, പകരം പാല്‍പായസം വിതരണം നടത്തി ആഘോഷിച്ചു.
ഭക്ഷണത്തിന് വിഭവ സമാഹരണത്തിന് വിദ്യാലയങ്ങളോട് വിഭവങ്ങള്‍ ആവശ്യപ്പെട്ടത് വിവാദമാവുകയും ഒരു പ്രധാനാധ്യാപികക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി നിര്‍ദ്ദേശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഊട്ടുപുരയിലെ പാലുകാച്ചല്‍ ഒഴിവാക്കിയത്. എന്നാല്‍ ഇവിടെ പായസം വെച്ച് സംഘാടകര്‍ക്ക് വിതരണം ചെയ്തു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, മുന്‍ എം.എല്‍.എ ഏ.കെ പത്മനാഭന് പായസം നല്‍കി പായസ വിതരണം ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശശികുമാര്‍ പേരാമ്പ്ര, പ്രഭ ശങ്കര്‍, കെ.കെ വിനോദന്‍, കെ.കെ ലിസി, പി.ടി അഷറഫ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം റീന, അംഗങ്ങളായ അര്‍ജ്ജുന്‍ കറ്റയാട്ട്, ശീലജ പുതിയേടത്ത്, മിനി പൊന്‍പറ, കെ.കെ പ്രേമന്‍, വിനോദ് തിരുവോത്ത്, സി.എം സജു കിഴിഞ്ഞാണ്യം.ചക്കിട്ടപ്പാറ ബേങ്ക് പ്രസിഡന്റ് പി.പി. രഘുനാഥ് , പ്രിന്‍പ്പല്‍ നിഷിത എച്ച്.എം, സി.കെ അനില്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Milking is not milking in the kitchen