തുറയൂര്‍: തുറയൂര്‍ പഞ്ചായത്തിലെ കുയുമ്പിലുന്ത് കരുവഞ്ചേരികുന്ന് ശ്മശാനത്തില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കാനുള്ള പഞ്ചായത്തിന്റെ തീരുമാനം പുന:പരിശോധിക്കണമെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി വി.സി.ബിനീഷ്.
തുറയൂര്‍ പഞ്ചായത്തിലേയും സമീപ പഞ്ചായത്തുകളില്‍ നിന്നു വരെ ഏകദേശം അഞ്ഞൂറോളം കുടുംബങ്ങള്‍ ശവസംസ്‌കാരത്തിന് ആശ്രയിക്കുന്ന ശ്മശാനമാണ് കരുവഞ്ചേരിക്കുന്ന് ശ്മശാനം.
അടിസ്ഥാന സൗകര്യ വികസനത്തിനോ ശ്മശാനത്തിലേക്കുള്ള റോഡ് നിര്‍മ്മാണത്തിനോ താല്പര്യം കാണിക്കാത്ത ഗ്രാമ പഞ്ചായത്ത് ശ്മശാനത്തിനാവശ്യമായ കെട്ടിട നിര്‍മ്മാണം എന്ന വ്യാജേന മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പട്ടു.
നിരവധി ശവസംസ്‌കാരം നടത്തിയ ഭൂമി ജെ.സി.ബി ഉപയോഗിച്ച് മണ്ണ് ഇളക്കിയത് ഗ്രാമപഞ്ചായത്തിന്റെ ധാര്‍ഷ്ട്യമാണ് ഇതിനെതിരെ ശക്തമായ ബഹുജന പ്രതിഷേധമുയരണമെന്ന് സ്ഥലം സന്ദര്‍ശിച്ച് കൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ജെ.പി പഞ്ചായത്ത് പ്രസിഡണ്ട് ബിജു , ശശി.കെ, ബബീഷ് ശ്മശാന സംരക്ഷണ സമിതി അംഗങ്ങളായ കെ.കെ ശാന്ത, സി.പി ഷിജുകുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Waste treatment plant not allowed in cremation ground: Scheduled Castes Morcha