---
title: "സിസ്റ്റര്‍ ലിനി മെമ്മോറിയല്‍ സ്മാര്‍ട്ട് അംഗന്‍വാടി നാടിന് സമര്‍പ്പിച്ചു "
english_title: "Sister Lini Memorial Smart Anganwadi dedicated to Nadu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17120/sister-lini-memorial-smart-anganwadi-dedicated-to-nadu"
published_at: "2021-12-21T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c1672f53dbe_00000000  NEW CARD copy.JPG"
keywords: []
---

# സിസ്റ്റര്‍ ലിനി മെമ്മോറിയല്‍ സ്മാര്‍ട്ട് അംഗന്‍വാടി നാടിന് സമര്‍പ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** സിസ്റ്റര്‍ ലിനി മെമ്മോറിയല്‍ സ്മാര്‍ട്ട് അംഗന്‍വാടി നാടിന് സമര്‍പ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച അംഗന്‍വാടിയുടെ ഉദ്ഘാടനം ബ്ലോക്ക് ഭരണസമിതിയുടെ ഒന്നാം വാര്‍ഷിക ദിനമായ ഇന്ന് രാവിലെ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു.

## Article Content

**പേരാമ്പ്ര:** സിസ്റ്റര്‍ ലിനി മെമ്മോറിയല്‍ സ്മാര്‍ട്ട് അംഗന്‍വാടി നാടിന് സമര്‍പ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച അംഗന്‍വാടിയുടെ ഉദ്ഘാടനം ബ്ലോക്ക് ഭരണസമിതിയുടെ ഒന്നാം വാര്‍ഷിക ദിനമായ ഇന്ന് രാവിലെ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു  അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ലിനിയുടെ ഫോട്ടോ അനാഛാദനം നടത്തി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സുനില്‍ ഉപഹാര സമര്‍പ്പണം നടത്തി.

ആതുര സേവന രംഗത്തിന് മാതൃകയായി മാറിയ ലിനിക്ക് ജന്മനാടായ ചെമ്പനോട കൊറത്തി പാറയിലാണ് അംഗന്‍വാടി സ്മാരകം ഒരുക്കിയിരിക്കുന്നത്.

സി.കെ. പാത്തുമ്മ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് എഇ അബ്ദുള്‍ ഗഫൂര്‍ റിപ്പോര്‍ട്ട് അവതരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. രജിത, കെ. സജീവന്‍, ശശികുമാര്‍ പേരാമ്പ്ര, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗിരിജ ശശി, വഹീദ പാറേമ്മല്‍, സി.എം. സനാതനന്‍, കെ. അജിത, പി.ടി അഷ്റഫ,്

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി. ബേബി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലൈസ ജോര്‍ജ്ജ്, കെ.എ ജോസുകുട്ടി, ഐ.സി.ഡി.എസ്. ഓഫീസര്‍ കെ. ദീപ, ആവള ഹമീദ്, ജോസഫ് ചാക്കോ മണ്ണൂര്‍, ജോസ് തോമസ്, രാജീവ് തോമസ്, ലിപു തോമസ് തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. സി.കെ. പാത്തുമ്മ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്വാഗതസംഘം കണ്‍വീനര്‍ കെ.പി. രാജന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17120/sister-lini-memorial-smart-anganwadi-dedicated-to-nadu)