പഴമയുടെ മാധുര്യം തൊട്ടറിഞ്ഞ് വിദ്യാരംഗം സാഹിത്യ ശില്‍പശാല

പഴമയുടെ മാധുര്യം തൊട്ടറിഞ്ഞ് വിദ്യാരംഗം സാഹിത്യ ശില്‍പശാല
Jan 11, 2024 04:14 PM | By SUBITHA ANIL

 പേരാമ്പ്ര: പഴമയുടെ മാധുര്യം തൊട്ടറിഞ്ഞ് വിദ്യാരംഗം സാഹിത്യ ശില്‍പശാല പിഞ്ചുവിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമായി.

നാട്ടുമൊഴിയും, നാട്ടു പൂവും, ഗൃഹോപകരണങ്ങളും, പച്ചോല കൊണ്ടുള്ള ഉല്‍പ്പന്നങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അറിവ് പകര്‍ന്നു. ഓലപ്പുരയില്‍ തയ്യാറാക്കിയ ഉറി, ഉലക്ക, ഉരള്‍, റാന്തല്‍ വിളക്ക്, മുറം, പറ, അമ്മി, കുടുക്ക, കലം, നാഴി, പുല്‍പായ, അരിപ്പ, കയില്‍, കൊട്ട തുടങ്ങിയ പഴയ കാലത്തെ വീട്ട് ഉപകരണങ്ങള്‍ നിറഞ്ഞ വേദിയില്‍ നാടന്‍ പാട്ട് കൂടി പകര്‍ന്ന് നല്‍കിയപ്പോള്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി.

വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ല എല്‍പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച സാഹിത്യ ശില്‍പശാലയുടെ വേദിയിലാണ് കോട്ടൂര്‍ എയുപി സ്‌കൂള്‍ വേറിട്ട അനുഭവമൊരുക്കിയത്.

കഥാരചന, കവിതാരചന, നാടന്‍ പാട്ട് എന്നീ ഇനങ്ങളില്‍ ഉപജില്ലയിലെ എഴുപത്തിനാല് സ്‌കൂളുകളില്‍ നിന്നും ഇരുന്നൂറ്റി അമ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത റാന്തല്‍വിളക്ക് കത്തിച്ച് ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എന്‍. ബിനോയ് കുമാര്‍ അധ്യഷത വഹിച്ചു.

ഉപജില്ല വിദ്യാരംഗം കോഡിനേറ്റര്‍ വി.എം. അഷറഫ് സര്‍ഗോത്സവ വിശദീകരണം നടത്തി. വാര്‍ഡ് അംഗം കൃഷ്ണന്‍ മണിയിലായില്‍, മാനേജര്‍ കെ. സദാനന്ദന്‍, എച്ച്.എം. ഫോറം കണ്‍വീനര്‍ പി. രാമചന്ദ്രന്‍, ജില്ലാ പ്രതിനിധി ബി.ബി. ബിനീഷ്, എംപിടി പ്രസിഡണ്ട് സഫിയ ഒയാസിസ്, പ്രധാനധ്യാപിക ആര്‍. ശ്രീജ, കോഡിനേറ്റര്‍ ജിതേഷ് പുലരി, ജി.എസ്. സുജിന, കെ. അരുണ്‍ കുമാര്‍, വി.കെ. സൗമ്യ, എന്‍.പി.എ. കബീര്‍ എന്നിവര്‍ സംസാരിച്ചു.

സാഹിത്യകാരനും ചിത്രകാരനുമായ യു.കെ. രാഘവന്‍, സാഹിത്യകാരന്‍ പ്രദീപന്‍ കല്ലാച്ചി, ഫോക്ലോര്‍ അവാര്‍ഡ് ജേതാവ് മജീഷ് കാരയാട് എന്നിവര്‍ സാഹിത്യ ശില്‍പശാലക്ക് നേതൃത്വം നല്‍കി.

പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്തു. പ്ലാവില കൊണ്ടുണ്ടാക്കിയ ബാഡ്ജും, കുരുത്തോല പൂവുമാണ് അതിഥികള്‍ക്ക് നല്‍കിയത്.

Vidyarangam literary workshop by touching the sweetness of the past

Next TV

Related Stories
പേരാമ്പ്രയിലും ഡ്രൈവിംഗ് സ്‌കൂളുകള്‍ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരിക്കും

May 1, 2024 05:07 PM

പേരാമ്പ്രയിലും ഡ്രൈവിംഗ് സ്‌കൂളുകള്‍ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരിക്കും

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് നാളെ പേരാമ്പ്രയിലും ഡ്രൈവിംഗ്...

Read More >>
ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പേരന്റിംഗ് ഇന്‍ ടു ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി

May 1, 2024 02:21 PM

ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പേരന്റിംഗ് ഇന്‍ ടു ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി

ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പേരന്റിംഗ് ഇന്‍ ടു ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി...

Read More >>
അഡ്വ: കെ.കെ വത്സന്‍ അനുസ്മരണം

May 1, 2024 11:56 AM

അഡ്വ: കെ.കെ വത്സന്‍ അനുസ്മരണം

അഡ്വ: കെ.കെ വത്സന്റെ മൂന്നാം ചരമവാര്‍ഷികം...

Read More >>
കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി

Apr 30, 2024 09:25 PM

കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി

കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി. പേരാമ്പ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ എടവരാട് പ്രദേശത്താണ് വാഴകൃഷി പൂര്‍ണമായി...

Read More >>
രാസിത്ത് അശോകന്റെ അനുഭവകഥ ഇനി കന്നഡയിലും

Apr 30, 2024 01:34 PM

രാസിത്ത് അശോകന്റെ അനുഭവകഥ ഇനി കന്നഡയിലും

'ഗില്ലന്‍ ബാരി സിന്‍ ഡ്രോം' എന്ന രോഗത്തെ ഇച്ഛാ ശക്തികൊണ്ടും ആത്മസമര്‍പ്പണം കൊണ്ടും അതിജീവിച്ച...

Read More >>
വാര്‍ഷിക ജനറല്‍ ബോഡി യോഗം

Apr 30, 2024 01:20 PM

വാര്‍ഷിക ജനറല്‍ ബോഡി യോഗം

പേരാമ്പ്ര ഉപജില്ലയില്‍ നിന്നും വിരമിച്ച പ്രധാനാധ്യാപകരുടെ കൂട്ടായ്മയായ അര്‍ത്ഥ് പേരാമ്പ്രയുടെ...

Read More >>
GCC News