---
title: "മനുഷ്യചങ്ങലയ്ക്ക് സ്‌കൂള്‍ ബസ്സ് ; നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ്"
english_title: "School bus for human chain; Youth Congress protesting the action"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178637/school-bus-for-human-chain-youth-congress-protesting-the-action"
published_at: "2024-01-22T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae22b01b023_1_k_bus.jpg"
keywords: []
---

# മനുഷ്യചങ്ങലയ്ക്ക് സ്‌കൂള്‍ ബസ്സ് ; നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ്

> **Lead Summary:** ** നടുവണ്ണൂര്‍: **വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ബസ്സ് ഡിവൈഎഫ്‌ഐ നടത്തിയ മനുഷ്യചങ്ങലയ്ക്ക് നല്‍കിയതില്‍ യൂത്ത് കോണ്‍ഗ്രസ്സ് കോട്ടൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

## Article Content

** നടുവണ്ണൂര്‍: **വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ബസ്സ് ഡിവൈഎഫ്‌ഐ നടത്തിയ മനുഷ്യചങ്ങലയ്ക്ക് നല്‍കിയതില്‍ യൂത്ത് കോണ്‍ഗ്രസ്സ് കോട്ടൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

പൊതു വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ വാഹനം വിട്ടുനല്‍കരുതെന്ന് സര്‍ക്കുലര്‍ നിലനില്‍ക്കുകയാണെന്നത് ലംഘിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് കോണ്‍ഗ്രസ്സ് യോഗം വിലയിരുത്തി.

മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സി.കെ അഖില്‍ കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. കെ വിനീദ് കുമാര്‍, കെ.കെ നിധിന്‍ രാജ്, കെ.കെ രനീഷ്, ഇ ആദര്‍ശ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178637/school-bus-for-human-chain-youth-congress-protesting-the-action)