---
title: "ഭിന്നശേഷിക്കാരനായ വയോധികന്‍ തൂങ്ങി മരിച്ചു"
english_title: "A differently-abled elderly man hanged himself"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179001/a-differently-abled-elderly-man-hanged-himself"
published_at: "2024-01-23T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65affbb5933d2_1_joseph.jpg"
keywords: []
---

# ഭിന്നശേഷിക്കാരനായ വയോധികന്‍ തൂങ്ങി മരിച്ചു

> **Lead Summary:** ** മുതുകാട്: **ഭിന്നശേഷിക്കാരനായ വയോധികന്‍ തൂങ്ങി മരിച്ചു. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് പുഷ്പഗിരി വളയത്ത് ജോസഫ് ( വി. പാപ്പച്ചന്‍) ആണ് ഇന്ന് ഉച്ചയ്ക്ക് വീടിനു മുന്‍പില്‍ തുങ്ങിയ നിലയില്‍ കണ്ടത്.

## Article Content

** മുതുകാട്: **ഭിന്നശേഷിക്കാരനായ വയോധികന്‍ തൂങ്ങി മരിച്ചു. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് പുഷ്പഗിരി വളയത്ത് ജോസഫ് ( വി. പാപ്പച്ചന്‍) ആണ് ഇന്ന് ഉച്ചയ്ക്ക് വീടിനു മുന്‍പില്‍ തുങ്ങിയ നിലയില്‍ കണ്ടത്.

ഇയാള്‍ക്ക് ലഭിച്ചിരുന്ന വികലാംഗ പെന്‍ഷന്‍ കഴിഞ്ഞ 5 മാസമായി മുടങ്ങിയതിനാല്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് മരിണത്തിന് കാരണമെന്ന് കരുതുന്നു.

സംസ്‌കാരം നാളെ മുതുകാട് ക്രിസ്തുരാജ പള്ളിയില്‍ നടക്കും. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കള്‍: ജിന്‍സി, ആന്‍സി, റിന്‍സി. മരുമക്കള്‍: മാത്യു എടാട്ടുകുന്നേല്‍ (വിലങ്ങാട്), ജോസഫ് ഔസേപ്പുപറമ്പില്‍ (പശുക്കടവ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179001/a-differently-abled-elderly-man-hanged-himself)