ജോസഫിന്റെ ആത്മഹത്യ: ലേഖകനെതിരെ കേസ് എടുക്കണം; ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രമേയം

ജോസഫിന്റെ ആത്മഹത്യ: ലേഖകനെതിരെ കേസ് എടുക്കണം; ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രമേയം
Jan 30, 2024 11:03 PM | By SUBITHA ANIL

ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ജോസഫ് വളയത്ത് എന്നയാളെ ആത്മഹത്യയിലേക്ക് നയിച്ചതിന് ദീപിക രാജന്‍ വര്‍ക്കി എന്നവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പോക്ക് നടത്തി.

ജോസഫ് വളയത്ത് എന്നയാള്‍ 2024 ജനുവരി മാസം 23-ാം തിയ്യതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തുടര്‍ച്ചയായി പ്രേരണ നല്‍കി മരണത്തിലേക്ക് നയിച്ചതില്‍ ദീപിക ലേഖകന്‍ രാജന്‍ വര്‍ക്കിയുടെ പങ്ക് വ്യക്തമാണെന്നും 2023 നവംബര്‍ 9-ാം തിയ്യതി ഞാനും എന്റെ മകളും പഞ്ചായത്ത് ഓഫീസില്‍ ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് ജോസഫ് നല്‍കിയ കത്ത് തയ്യാറാക്കിയത് രാജന്‍ വര്‍ക്കിയും ജോസഫും കൂടിചേര്‍ന്നാണ് എന്ന് പ്രമേയത്തില്‍ പറയുന്നു.

നവംബര്‍ 10 ന്റെ ദീപിക പത്രത്തില്‍ മാത്രം ഒരു വാര്‍ത്ത പ്രത്യക്ഷ്യപ്പെട്ടു. ആ വാര്‍ത്തയില്‍ പറയുന്നത് പെന്‍ഷന്‍ തരണം ഇല്ലെങ്കില്‍ മരണം മാത്രം ശരണം എന്ന തലക്കെട്ടിലാണ്. കളക്ട്രേറ്റ് മുതല്‍ വില്ലേജ് ഓഫീസ് വരെ മണ്ണെണ്ണയും തീപന്തവുമായി ജോസഫിനെ ആത്മാഹുതി പ്രഖ്യാപനത്തിലേക്ക് നയിച്ചതും രാജന്‍ വര്‍ക്കിയാണ്.

21/06/2017 ജോയ് കാവില്‍ പുരയിടത്തില്‍ എന്നയാല്‍ ചെമ്പനോട വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ സമാന സ്വാഭാവമുളള വാര്‍ത്തകള്‍ രാജന്‍ വര്‍ക്കിയുടേതായി വന്നിരുന്നതായും പ്രമേയത്തില്‍ ആരോപിക്കുന്നു.

ജോസഫ് വളയത്ത് എന്നയാള്‍ ചക്കിട്ടപാറ സഹകരണ ബാങ്കിന്റെ മുതുകാട് ശാഖയില്‍ നിന്നും 2023 വര്‍ഷത്തില്‍ 24200/- രൂപ പെന്‍ഷന്‍ ഇനത്തില്‍ കൈപ്പറ്റിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ 99 പ്രവൃത്തി 2024 ജനുവരി 15 വരെ പൂര്‍ത്തിയാക്കുകയും 28400/- കൂലി ഇനത്തില്‍ കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്.

ഒരു മാസം സര്‍ക്കാരില്‍ നിന്ന് പത്ത് കിലോ ഭക്ഷ്യധാന്യം സൗജന്യമായി കൈപ്പറ്റുന്നുണ്ട്. ഭിന്നശേഷിക്കാരന്‍ എന്ന പരിഗണന വെച്ചുകൊണ്ട് 500000/- രൂപ ചെലവഴിച്ച് ജോസഫിന്റെ വീട്ടിലേക്ക് മാത്രമായി റോഡ് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. അതിദരിദ്രരുടെ പട്ടികയില്‍പ്പെടുത്തി പുതിയ വീട് നിര്‍മ്മിക്കുന്നതിന് വേണ്ടി 400000/- രൂപ അനുവദിച്ചിട്ടുണ്ട്.

ഒരു പൗരന് നല്‍കാന്‍ കഴിയുന്ന ആനുകൂല്യം സര്‍ക്കാരില്‍ നിന്ന് ലഭ്യമായിട്ടും മലയോര മേഖലയിലെ കൃഷിക്കാര്‍ക്കിടയില്‍ നിയമ വിരുദ്ധമായി അസംതൃപ്തി പരത്തി ആത്മഹത്യയാണ് യഥാര്‍ത്ഥ സമര മാര്‍ഗ്ഗം എന്ന പ്രചരിപ്പിച്ച് മനുഷ്യരെ മരണത്തിലേക്ക് നയിക്കുന്ന നീചമായ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന രാജന്‍ വര്‍ക്കിക്ക് എതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുക്കണമെന്ന് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഭരണ സമിതി കേരള മുഖ്യമന്ത്രിയോടും സംസ്ഥാന ഡി.ജി.പിയോടും ആവശ്യപ്പെടുന്നതായി പ്രമേയം പാസാക്കിയതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കെ. സുനില്‍ അറിയിച്ചു.

യുഡിഎഫ് ജനപ്രതിനിധികള്‍ ഭരണ സമിതി അജണ്ടയില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി ഇറങ്ങി പോക്ക് നടത്തി. വളയത്ത് ജോസഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് 30 ന് ചേര്‍ന്ന ഭരണ സമിതിയോഗത്തില്‍ നിന്ന് UDF ജനപ്രതിനിധികളായ കെ.എ ജോസുകുട്ടി, ജിതേഷ് മുതുകാട്, രാജേഷ് തറവട്ടത്ത്, ലൈസ ജോര്‍ജ് , നുസ്രത്ത് ഇ.പി എന്നിവരാണ് ഇറങ്ങി പോക്ക് നടത്തിയത്.

ഈ നടപടി ഒരു കാരണവശാലും അംഗീകരിക്കില്ല എന്ന് UDF ജനപ്രതിനിധികള്‍ പറഞ്ഞു. വിമര്‍ശനം ഉന്നയിക്കുന്നവരോട് അസഹിഷ്ണുത കാണിക്കുന്ന ഇത്തരം നടപടിയെ ശക്തമായി പ്രതിരോധിക്കുമെന്നും അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

Joseph's suicide: A case should be filed against the writer; Chakkittapara Gram Panchayath resolution

Next TV

Related Stories
പേരാമ്പ്രയിലും ഡ്രൈവിംഗ് സ്‌കൂളുകള്‍ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരിക്കും

May 1, 2024 05:07 PM

പേരാമ്പ്രയിലും ഡ്രൈവിംഗ് സ്‌കൂളുകള്‍ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരിക്കും

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് നാളെ പേരാമ്പ്രയിലും ഡ്രൈവിംഗ്...

Read More >>
ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പേരന്റിംഗ് ഇന്‍ ടു ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി

May 1, 2024 02:21 PM

ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പേരന്റിംഗ് ഇന്‍ ടു ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി

ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പേരന്റിംഗ് ഇന്‍ ടു ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി...

Read More >>
അഡ്വ: കെ.കെ വത്സന്‍ അനുസ്മരണം

May 1, 2024 11:56 AM

അഡ്വ: കെ.കെ വത്സന്‍ അനുസ്മരണം

അഡ്വ: കെ.കെ വത്സന്റെ മൂന്നാം ചരമവാര്‍ഷികം...

Read More >>
കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി

Apr 30, 2024 09:25 PM

കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി

കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി. പേരാമ്പ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ എടവരാട് പ്രദേശത്താണ് വാഴകൃഷി പൂര്‍ണമായി...

Read More >>
രാസിത്ത് അശോകന്റെ അനുഭവകഥ ഇനി കന്നഡയിലും

Apr 30, 2024 01:34 PM

രാസിത്ത് അശോകന്റെ അനുഭവകഥ ഇനി കന്നഡയിലും

'ഗില്ലന്‍ ബാരി സിന്‍ ഡ്രോം' എന്ന രോഗത്തെ ഇച്ഛാ ശക്തികൊണ്ടും ആത്മസമര്‍പ്പണം കൊണ്ടും അതിജീവിച്ച...

Read More >>
വാര്‍ഷിക ജനറല്‍ ബോഡി യോഗം

Apr 30, 2024 01:20 PM

വാര്‍ഷിക ജനറല്‍ ബോഡി യോഗം

പേരാമ്പ്ര ഉപജില്ലയില്‍ നിന്നും വിരമിച്ച പ്രധാനാധ്യാപകരുടെ കൂട്ടായ്മയായ അര്‍ത്ഥ് പേരാമ്പ്രയുടെ...

Read More >>
News Roundup