---
title: "മുതുകാട് അംബേദ്കര്‍ മുക്ക് ഭാഗത്ത് ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി "
english_title: "Katana landed in the residential area of Muthukad Ambedkar Muk"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/181833/katana-landed-in-the-residential-area-of-muthukad-ambedkar-muk"
published_at: "2024-02-03T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bde87ba4f17_1_ana.jpg"
keywords: []
---

# മുതുകാട് അംബേദ്കര്‍ മുക്ക് ഭാഗത്ത് ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി 

> **Lead Summary:** **മുതുകാട് :** മുതുകാട് ഏഴാം വാര്‍ഡില്‍പ്പെട്ട അംബേദ്കര്‍ മുക്ക് ഭാഗത്ത് അര്‍ദ്ധരാത്രി കാട്ടാന ഇറങ്ങി.

## Article Content

**മുതുകാട് :** മുതുകാട് ഏഴാം വാര്‍ഡില്‍പ്പെട്ട അംബേദ്കര്‍ മുക്ക് ഭാഗത്ത് അര്‍ദ്ധരാത്രി കാട്ടാന ഇറങ്ങി.

കുളത്തിങ്കല്‍ ഏലിക്കുട്ടിയും കുടുംബവും താമസിക്കുന്ന ജനവാസ മേഖലയിലാണ് കാട്ടാന ഇറങ്ങി വീടിന് സമീപത്തെ വാഴകള്‍ നശിപ്പിച്ചത്. ജനവാസ മേഖലയില്‍ ആന ഇറങ്ങുന്നതുമൂലം ആളുകള്‍ ഭീതിയിലാണ്.

അടിയന്തിരമായി ആനകളെ തുരത്തി ഓടിക്കാന്‍ RRT സംവിധാനം ഉപയോഗപെടുത്തി ആളുകളുടെ ജീവനും സ്വത്തിനും ഉറപ്പ് വരുത്തണമെന്ന് സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്ത് അംഗം രാജേഷ് തറവട്ടത്ത്, വാര്‍ഡ് കണ്‍വീനര്‍ അഗസ്റ്റിന്‍ കൊമ്മറ്റത്തില്‍ എന്നിവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/181833/katana-landed-in-the-residential-area-of-muthukad-ambedkar-muk)