ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക ബഡ്ജറ്റ്

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക ബഡ്ജറ്റ്
Feb 7, 2024 10:48 AM | By SUBITHA ANIL

ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക ബഡ്ജറ്റ് യോഗത്തിൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ടി.പി സീന സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ചിപ്പി മനോജ് 4,41,95,991 രൂപയുടെ വരവും, 44,27,66,117 രൂപയുടെ ചെലവും , 14,29,874 രൂപയുടെ നീക്കിയിരിപ്പും ഉളള ബഡ്ജറ്റ് അവതരിപ്പിച്ചു.

റോഡുകളുടെ നവീകരണവും നിർമ്മാണവും 5 കോടി, ലൈഫ് ഭവന പദ്ധതി പൂർത്തീകരണം 2 കോടി, ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ 2 കോടി, മുതുകാട് നരേന്ദ്രദേവ് കോളനി കരിയർ ഗൈഡൻസ് സെന്റർ നിർമ്മാണം 75 ലക്ഷം, കാർഷിക മേഖലയ്ക്ക് 50 ലക്ഷം ,നരിനട സബ്ബ് സെൻറർ നവീകരണം 50 ലക്ഷം , മുതുകാട് പറമ്പൽ അംഗനവാടി നിർമ്മാണം 50 ലക്ഷം, മാലിന്യ സംസ്കരണം 50 ലക്ഷം, മുതുകാട് ദുരന്ത നിവാരണ ആശ്വാസ കേന്ദ്രം 50 ലക്ഷം ,

എയ്ഡഡ് സ്കൂളുകൾക്ക് ടോയ് ലെറ്റ് നിർമ്മാണം 35 ലക്ഷം, പഞ്ചായത്ത് ഓഫീസ് നവീകരണം 25 ലക്ഷം, വനിതകളുടെ സ്വയം തൊഴിൽ യൂണിറ്റ് 25 ലക്ഷം, വന്യ ജീവി ആക്രമണം തടയൽ GI Net – 25 ലക്ഷം, ക്ഷീരകർഷകർക്ക് പാലിന് ഇൻസെന്‍റീവ് , കാലിത്തീറ്റ 25 ലക്ഷം, ഭിന്നശേഷി ഉന്നമനം 25 ലക്ഷം, ബഡ്സ് സ്കൂൾ 25 ലക്ഷം ,സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ 25 ലക്ഷം, മുതുകാട് താന്നിയോട് ബസ്സ് സ്റ്റോപ്പ് 25 ലക്ഷം, അംഗനവാടി നവീകരണം 25 ലക്ഷം,

10 കളിക്കളങ്ങൾക്ക് ഭൂമി വാങ്ങൽ 20 ലക്ഷം , കുടുംബശ്രീ ഓഫീസ് നവീകരണം 15 ലക്ഷം, ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിൽ അയൽപക്ക പഠന സ്കൂളുകൾ 15 ലക്ഷം, പെരുവണ്ണാമൂഴി പി.എച്ച്.സി വയോജന പാർക്ക് 15 ലക്ഷം,പകൽ വീടുകളുടെ നവീകരണം 10 ലക്ഷം,ഗവ. സ്കൂളുകളിലെ കുട്ടികളുടെ പാർക്ക് 10 ലക്ഷം, അംഗനവാടി കുട്ടികൾക്ക് പാർക്ക് 10 ലക്ഷം, ചെമ്പനോട വായനശാല നവീകരണം 5 ലക്ഷം,

പട്ടികവർഗ്ഗ യുവാക്കൾക്ക് ബാൻറ് സെറ്റ് 5 ലക്ഷം എന്നീ കാര്യങ്ങളും കൂടാതെ 2024 വർഷം ചക്കിട്ടപാറയെ മില്ലറ്റ് ഗ്രാമമായി പ്രഖ്യാപിക്കും,നാലാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ മുഴുവൻ വിദ്യാർത്ഥികൾക്കും നീന്തൽ പരിശീലനം, എട്ടാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ മുഴുവൻ വിദ്യാർത്ഥികൾക്കും ആയോധന കല പരിശീലിപ്പിക്കും, ആവശ്യമായ മുഴുവൻ സ്ത്രീകൾക്കും പഞ്ചായത്തിൽ നാല് കേന്ദ്രങ്ങളിലായി ജിംനേഷ്യം പരിശീലനം എന്നിവയാണ് ബഡ്ജറ്റിന്‍റെ സവിശേഷതകൾ.

സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻമാരായ സി.കെ ശശി, ബിന്ദു വത്സൻ, ഇ.എം ശ്രീജിത്ത്, മെമ്പർമാരായ വിനിഷ ദിനേശൻ, എം.എം പ്രദീപൻ, ബിന്ദു സജി, ജിതേഷ് മുതുകാട്, രാജേഷ് തറവട്ടത്ത് , വിനീത മനോജ് , വിനിഷ ദിനേശൻ , നൂസ്രത്ത് , ആലീസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Chakkittapara Gram Panchayat 2024-25 Annual Budget

Next TV

Related Stories
പേരാമ്പ്രയിലും ഡ്രൈവിംഗ് സ്‌കൂളുകള്‍ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരിക്കും

May 1, 2024 05:07 PM

പേരാമ്പ്രയിലും ഡ്രൈവിംഗ് സ്‌കൂളുകള്‍ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരിക്കും

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് നാളെ പേരാമ്പ്രയിലും ഡ്രൈവിംഗ്...

Read More >>
ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പേരന്റിംഗ് ഇന്‍ ടു ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി

May 1, 2024 02:21 PM

ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പേരന്റിംഗ് ഇന്‍ ടു ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി

ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പേരന്റിംഗ് ഇന്‍ ടു ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി...

Read More >>
അഡ്വ: കെ.കെ വത്സന്‍ അനുസ്മരണം

May 1, 2024 11:56 AM

അഡ്വ: കെ.കെ വത്സന്‍ അനുസ്മരണം

അഡ്വ: കെ.കെ വത്സന്റെ മൂന്നാം ചരമവാര്‍ഷികം...

Read More >>
കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി

Apr 30, 2024 09:25 PM

കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി

കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി. പേരാമ്പ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ എടവരാട് പ്രദേശത്താണ് വാഴകൃഷി പൂര്‍ണമായി...

Read More >>
രാസിത്ത് അശോകന്റെ അനുഭവകഥ ഇനി കന്നഡയിലും

Apr 30, 2024 01:34 PM

രാസിത്ത് അശോകന്റെ അനുഭവകഥ ഇനി കന്നഡയിലും

'ഗില്ലന്‍ ബാരി സിന്‍ ഡ്രോം' എന്ന രോഗത്തെ ഇച്ഛാ ശക്തികൊണ്ടും ആത്മസമര്‍പ്പണം കൊണ്ടും അതിജീവിച്ച...

Read More >>
വാര്‍ഷിക ജനറല്‍ ബോഡി യോഗം

Apr 30, 2024 01:20 PM

വാര്‍ഷിക ജനറല്‍ ബോഡി യോഗം

പേരാമ്പ്ര ഉപജില്ലയില്‍ നിന്നും വിരമിച്ച പ്രധാനാധ്യാപകരുടെ കൂട്ടായ്മയായ അര്‍ത്ഥ് പേരാമ്പ്രയുടെ...

Read More >>
News Roundup