ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ പേരാമ്പ്ര എംഎല്‍എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു നിര്‍മ്മിക്കുന്ന ആശ്വാസകേന്ദ്രം കുത്താളി കൂട്ടുകൃഷി സ്മാരകം തറക്കല്ലിടല്‍ ഉദ്ഘടനം ടി.പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. സുനില്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് ചിപ്പി മനോജ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.കെ ശശി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ബിന്ദു വല്‍സന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍, ഇ.എം ശ്രീജിത്ത്, 6 -ാം വാര്‍ഡ് അംഗം ആലീസ്, പി.സി സുരാജന്‍, പി.എം റഷീദ്, ടി.കെ. ഗോപാലന്‍, ടി.കെ. സത്യന്‍, ഷാജു കോലത്തു വീട്ടില്‍, പി.ടി.എം സന്തോഷ് തുടങ്ങിയര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
കെ.കെ. രാജന്‍ സ്വാഗതവും കെ.പി. ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Relief Center Koothali Cooperative Farming Memorial Stone Foundation