ഉയർന്ന താപനില : ജോലി സമയം പുനഃക്രമീകരിച്ചു

ഉയർന്ന താപനില : ജോലി സമയം പുനഃക്രമീകരിച്ചു
Feb 22, 2024 01:39 PM | By SUBITHA ANIL

പേരാമ്പ്ര: കേരളത്തിൽ വേനൽക്കാലം ആരംഭിക്കുകയും പകൽ സമയത്തെ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ജോലി സമയം പുനഃക്രമീകരിച്ചു.

സൂര്യാഘാതം ഏൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് 1958 ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ 24,25 വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്തിനുളളിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ഏപ്രിൽ 30 വരെ പുനഃക്രമീകരിച്ചതായി ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

ജോലി സമയം രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയുളള സമയത്തിനുളളിൽ എട്ട് മണിക്കൂറായി നിജപ്പെടുത്തി. ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ വിശ്രമ സമയം ആയിരിക്കും.

ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലെത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുളള ഷിഫ്റ്റ് വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന തരത്തിലുമായിരിക്കും. എല്ലാ തൊഴിൽ ഉടമകളും കരാറുകാരും സമയക്രമം പാലിക്കണം.

High temperature : Working hours have been rescheduled

Next TV

Related Stories
മദ്യപിച്ച് ഓട്ടോ ഓടിച്ചു; ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു

Jul 13, 2025 12:15 AM

മദ്യപിച്ച് ഓട്ടോ ഓടിച്ചു; ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു

മദ്യ ലഹരിയില്‍ ഓടിച്ച ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു. പേരാമ്പ്രയില്‍...

Read More >>
കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Jul 12, 2025 12:15 AM

കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനിടയില്‍ വീണ് രാജന് പരിക്കേറ്റു. മരപ്പണിക്കാരന്‍ ആയ...

Read More >>
മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

Jul 11, 2025 11:47 PM

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു. തെങ്ങ് കയറ്റ...

Read More >>
ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

Jul 11, 2025 12:39 PM

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍)...

Read More >>
പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

Jul 11, 2025 12:05 PM

പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കാര്‍ഷികവിളകള്‍...

Read More >>
പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

Jul 11, 2025 11:01 AM

പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

ഇയാള്‍ കഞ്ചാവ് പേക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ പൊലീസിന്...

Read More >>
Top Stories

News Roundup

//Truevisionall