പേരാമ്പ്ര: എടവരാട് കാട്ടു പന്നിയുടെ ആക്രമണത്തില്‍ വയോധികന് പരിക്ക്. ഇന്ന് രാവിലെ നഞ്ഞാളൂർ മുക്കിൽ വെച്ച് കണ്ടിമണ്ണില്‍ കുഞ്ഞബ്ദുള്ള (72) ക്കാണ് കാട്ടു പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഒന്നയാനാണ് ആക്രമിച്ചത്.

ബഹളം കേട്ട് ഓടികൂടിയ നാട്ടുകാര്‍ ഇദേഹത്തെ ഉടന്‍തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ ചികിത്സക്കായി കുഞ്ഞബ്ദുള്ളയെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.
പഞ്ചായത്ത് അധികൃതരെയും പൊലീസിനേയും നാട്ടുകാര്‍ വിവരമറിയിച്ചു. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
Elderly man injured in Edavarad wild boar attack