ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നരിനട പെരുംങ്കൈത മുസ്ലീം പള്ളി -കൂരാച്ചുണ്ട് റോഡ് നവീകരിച്ചു.

5 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ നിർവ്വഹിച്ചു. വാർഡ് അംഗം ബിന്ദു സജി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.എം ശ്രീജിത്ത്, വിനിഷ ദിനേശൻ, വാർഡ് കൺവീനർ റിജു രാഘവൻ, രാജൻ കറ്റോടി, ടി.കെ സജി, നിഖിൽ നരിനട, ഇബ്രായ് ഒലിപ്പിൽ എന്നിവർ സംസാരിച്ചു.
Development continuity in Chakkittapara Narinada ninth ward