---
title: " ലഹരി വിരുദ്ധ റാലിയും പൊതുയോഗവും നടത്തി"
english_title: " An anti-drug rally and a public meeting were held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/189124/an-anti-drug-rally-and-a-public-meeting-were-held"
published_at: "2024-03-03T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e4825211a8b_LAHARI.png"
keywords: []
---

#  ലഹരി വിരുദ്ധ റാലിയും പൊതുയോഗവും നടത്തി

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് ജാഗ്രതാ സമിതിയും വാര്‍ഡ് വികസന സമിതിയും സംയുക്തമായി ജാഗ്രത എന്ന പേരില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലിയും പൊതുയോഗവും നടത്തി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് ജാഗ്രതാ സമിതിയും വാര്‍ഡ് വികസന സമിതിയും സംയുക്തമായി ജാഗ്രത എന്ന പേരില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലിയും പൊതുയോഗവും നടത്തി.

വാര്‍ഡ് മെമ്പര്‍ റെസ്മിന തങ്കേകണ്ടിയുടെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പിടി അഷ്‌റഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ഒ രാജീവന്‍ മാസ്റ്റര്‍, പിടി.വിജയന്‍ , അബ്ദുറഹിമാന്‍ പുത്തന്‍പുരയില്‍, ആര്യ, ഷേര്‍ളി പി പി, ടി കെ കുഞ്ഞമ്മദ് ഫൈസി, ജയസേനന്‍ കൈപ്പുറം, കെ വി കുഞ്ഞബ്ദുല്ല ഹാജി, സി മൊയ്തു മൗലവി, കെ സി ഇന്ദിര സമീര്‍ കെ പി എന്നിവര്‍ പ്രസംഗിച്ചു.

ലഹരി വിരുദ്ധ പ്രതിജ്ഞ നൈസാ മറിയം ചൊല്ലിക്കൊടുത്തു. ലഹരി വിരുദ്ധ റാലിയില്‍ കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/189124/an-anti-drug-rally-and-a-public-meeting-were-held)