എ.വി അനുസ്മരണവും സമകാലീന ഇന്ത്യപ്രഭാഷണ പരമ്പരയും നവംബര്‍ 21 ന്

എ.വി അനുസ്മരണവും സമകാലീന ഇന്ത്യപ്രഭാഷണ പരമ്പരയും നവംബര്‍ 21 ന്
Nov 20, 2024 12:03 PM | By SUBITHA ANIL

മേപ്പയ്യൂര്‍: മുന്‍ എംഎല്‍എയും വിദ്യാഭ്യാസ പ്രവര്‍ത്തകനും മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവുമായിരുന്ന എ.വി അബ്ദുറഹിമാന്‍ ഹാജി അനുസ്മരണവും സമകാലീന ഇന്ത്യ നാലാമത് പ്രഭാഷണ പരമ്പരയും നവംബര്‍ 21 ന് മേപ്പയ്യൂര്‍ സലഫിയ്യ ക്യാമ്പസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സലഫിയ്യ അസോസിയേഷന് കീഴിലുള്ള എ.വി ചെയറിന്റെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്.

നവംബര്‍ 21 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് മേപ്പയ്യൂര്‍ സലഫി ക്യാമ്പസില്‍ വെച്ച് നടക്കുന്ന പരിപാടി ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

ഇന്ത്യയില്‍ മതേതരത്വം അവശേഷിക്കുമോ എന്ന വിഷയത്തില്‍ സമകാലീന ഇന്ത്യ പ്രഭാഷണ പരമ്പരയിലെ നാലാമത് പ്രഭാഷണം സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവും സാമൂഹ്യ ചിന്തകനുമായ സി.പി. ജോണ്‍ നിര്‍വഹിക്കും.

സലഫിയ്യ അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. ഹുസൈന്‍ മടവൂര്‍ അധ്യക്ഷനാവും. എ.വി ഉമ്മര്‍ പാണ്ടികശാല അനുസ്മരണ പ്രഭാഷണം നടത്തും. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ സലഫിയ്യ അസോസിയേഷനു കീഴിലെ സ്ഥാപനങ്ങളിലെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സലഫിയ്യ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ.വി.അബ്ദുല്ല, ട്രഷറര്‍ അബ്ദുറഹിമാന്‍, സെക്രട്ടറി എ.പി.അസീസ് മാസ്റ്റര്‍ കണ്‍വീനര്‍ അജയ് ആവള, ചെയര്‍ മാന്‍ പ്രൊഫ.അബ്ദുല്‍ സലാം എന്നിവര്‍ പങ്കെടുത്തു.

AV Commemoration and Contemporary India lecture series on November 21 at meppayoor

Next TV

Related Stories
പേരാമ്പ്ര ബസ് സ്റ്റാന്റില്‍ ബസ് തട്ടി വയോധികന്‍ മരിച്ചു

Nov 20, 2024 04:09 PM

പേരാമ്പ്ര ബസ് സ്റ്റാന്റില്‍ ബസ് തട്ടി വയോധികന്‍ മരിച്ചു

പേരാമ്പ്ര ബസ് സ്റ്റാന്റില്‍ ബസ് തട്ടി വയോധികന്‍ മരിച്ചു. ഇന്ന് ഉച്ചക്ക്...

Read More >>
 ചവറംമൂഴി പാലം നിര്‍മാണത്തിന് കിഫ്ബി അംഗീകാരം അനുവദിച്ചു

Nov 19, 2024 09:54 PM

ചവറംമൂഴി പാലം നിര്‍മാണത്തിന് കിഫ്ബി അംഗീകാരം അനുവദിച്ചു

ചവറംമൂഴി പാലം നിര്‍മാണത്തിന് കിഫ്ബി അംഗീകാരം. ഇന്ന് നടന്ന യോഗം പാലം നിര്‍മിക്കാന്‍ 9.71 കോടി രൂപ അനുവദിച്ചു. മലയോര ഹൈവേ നിര്‍മ്മാണത്തിന്റെ ഭാഗമായി...

Read More >>
പൗരാവകാശ ദിനാചരണവും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ അനുമോദനവും സംഘടിപ്പിച്ചു

Nov 19, 2024 08:58 PM

പൗരാവകാശ ദിനാചരണവും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ അനുമോദനവും സംഘടിപ്പിച്ചു

എരവട്ടൂര്‍ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ പൗരാവകാശ ദിനാചരണവും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ അനുമോദനവും വിപുലമായി...

Read More >>
സത്യ സന്ധതയുടെ നേര്കാഴ്ചയായിരിക്കുകയാണ് ഹരിത കര്‍മ്മ അംഗങ്ങള്‍

Nov 19, 2024 08:45 PM

സത്യ സന്ധതയുടെ നേര്കാഴ്ചയായിരിക്കുകയാണ് ഹരിത കര്‍മ്മ അംഗങ്ങള്‍

ചങ്ങാരോത്ത് പഞ്ചായത്ത് പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തി ജോലിക്കിടയില്‍ പ്ലാസ്റ്റിക് കവറില്‍ നിന്ന് കിട്ടിയ 2000 രൂപ വീട്ടുടമയെ...

Read More >>
   മോസ്‌കോവില്‍ നടന്ന ഫോട്ടോഗ്രഫി മത്സരത്തില്‍ പള്ളിക്കര സ്വദേശിയായ ഡല്‍ഹി മലയാളിക്ക് പുരസ്‌കാരം

Nov 19, 2024 08:13 PM

മോസ്‌കോവില്‍ നടന്ന ഫോട്ടോഗ്രഫി മത്സരത്തില്‍ പള്ളിക്കര സ്വദേശിയായ ഡല്‍ഹി മലയാളിക്ക് പുരസ്‌കാരം

മോസ്‌കോവില്‍ നടന്ന ഫോട്ടോഗ്രഫി മത്സരത്തില്‍ പള്ളിക്കര സ്വദേശിയായ ഡല്‍ഹി മലയാളിക്ക്...

Read More >>
കാട്ടുപന്നി ശല്യത്തില്‍ പൊറുതി മുട്ടി ഒരുനാട്

Nov 19, 2024 03:13 PM

കാട്ടുപന്നി ശല്യത്തില്‍ പൊറുതി മുട്ടി ഒരുനാട്

കാട്ടുപന്നി ശല്യത്തില്‍ പൊറുതി മുട്ടിയിരിക്കുകയാണ് കല്ലൂര്‍ നിവാസികള്‍. ഇവിടെ കൃഷിയിടങ്ങളാകെ കാട്ടുപന്നികളും...

Read More >>
Top Stories