---
title: "ഹെവന്‍സ്പ്രീ സ്‌കൂള്‍ വാര്‍ഷികം"
english_title: "Heaven Spree School Anniversary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/189146/heaven-spree-school-anniversary"
published_at: "2024-03-03T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e4995db2c02_newwwwwwwwwwwwww.png"
keywords: []
---

# ഹെവന്‍സ്പ്രീ സ്‌കൂള്‍ വാര്‍ഷികം

> **Lead Summary:** **പേരാമ്പ്ര:** ഹെവന്‍സ് പ്രീ സ്‌കൂള്‍ പേരാമ്പ്ര വാര്‍ഷികവും കോണ്‍വെക്കേഷന്‍ സെറിമണിയും സംഘടിപ്പിച്ചു. പേരാമ്പ്ര ഡിഗ്‌നിറ്റി കോളേജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടി ഐ ഇ സി ഐ ചെയര്‍മാന്‍ എം കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** ഹെവന്‍സ് പ്രീ സ്‌കൂള്‍ പേരാമ്പ്ര വാര്‍ഷികവും കോണ്‍വെക്കേഷന്‍ സെറിമണിയും സംഘടിപ്പിച്ചു. പേരാമ്പ്ര ഡിഗ്‌നിറ്റി കോളേജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടി ഐ ഇ സി ഐ ചെയര്‍മാന്‍ എം കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ സി ഉമര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ നജ്മ യു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒര്‍ഫനേജ് കമ്മിറ്റി ട്രഷറര്‍ കെ ഇമ്പിച്യാലി ഉപഹാര വിതരണം നടത്തി. ദാറുന്നുജും സ്ഥാപകാംഗം വി ടി കുഞ്ഞാലി, ഹെവന്‍സ് പ്രസിഡണ്ട് കെ മുബീര്‍, സെക്രട്ടറി ടി ഷൈമ, പിടിഎ പ്രസിഡണ്ട് കെ കെ ഷംസീര്‍ , എം പി ടി എ പ്രസിഡണ്ട് കെ കെ നജ് ല , ഡിഗ്‌നിറ്റി കോളേജ് സെക്രട്ടറി എ കെ അബ്ദുല്‍ അസീസ്, ഒര്‍ഫനേജ് കമ്മിറ്റി മെമ്പര്‍ കെ സിറാജ് , മാനേജര്‍ സി സലീം, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം കണ്‍വീനര്‍ എസ്കെ. ആയിഷ, ദാറുന്നുജും സെകണ്ടറി മദ്രസ പ്രിന്‍സിപ്പല്‍ സി മൊയ്തു മൗലവി, എന്‍ ഐ എം എല്‍ പി സീനിയര്‍ അസിസ്റ്റന്റ് എന്‍ പി എ കബീര്‍, കെ കെ ഷംനാസ് , നിയാസ് മുതുകാട്, ശിഹാബ് തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

ലിബ റഷീദ് ഖിറാഅത്ത് നടത്തി. വൈകിട്ട് നടന്ന ഗാന വിരുന്നിന് പ്രശസ്ത ഗായിക സിദ്‌റത്തുല്‍ മുന്‍തഹ നേതൃത്വം നല്‍കി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളുംഅരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/189146/heaven-spree-school-anniversary)