---
title: "കല്ലോട് ഗവ.എല്‍.പി സ്‌കൂളിന്റെനൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സഹവാസ ക്യാമ്പും അനുബന്ധ പരിപാടികളും നടന്നു"
english_title: "On the occasion of the 100th anniversary of Kallode Government LP School, a group camp of students and related programmes were held."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/189155/on-the-occasion-of-the-100th-anniversary-of-kallode-government-lp-school-a-group-camp-of-students-and-related-programmes-were-held"
published_at: "2024-03-03T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e49f1704f31_koothali.jpg"
keywords: []
---

# കല്ലോട് ഗവ.എല്‍.പി സ്‌കൂളിന്റെനൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സഹവാസ ക്യാമ്പും അനുബന്ധ പരിപാടികളും നടന്നു

> **Lead Summary:** **കൂത്താളി:** കൂത്താളി ഗ്രാമ പഞ്ചായത്തിലെ കല്ലോട് ഗവ.എല്‍.പി സ്‌കൂളിന്റെനൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സഹവാസ ക്യാമ്പും അനുബന്ധ പരിപാടികളും മാര്‍ച്ച് 1, 2 തിയ്യതികളിലായി നടന്നു. പ്രി- പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കും അങ്കണവാടികുട്ടികള്‍ക്കുമുള്ള സബ്ബ് ജില്ലാ തല കളറിംഗ് മഝരത്തോടെ പരിപാടികള്‍ ആരംഭിച്ചു.

## Article Content

**കൂത്താളി:** കൂത്താളി ഗ്രാമ പഞ്ചായത്തിലെ കല്ലോട് ഗവ.എല്‍.പി സ്‌കൂളിന്റെനൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സഹവാസ ക്യാമ്പും അനുബന്ധ പരിപാടികളും മാര്‍ച്ച് 1, 2 തിയ്യതികളിലായി നടന്നു. പ്രി- പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കും അങ്കണവാടികുട്ടികള്‍ക്കുമുള്ള സബ്ബ് ജില്ലാ തല കളറിംഗ് മഝരത്തോടെ പരിപാടികള്‍ ആരംഭിച്ചു.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  .കെ ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രാജശ്രീ യുടെ അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഹെഡ്മിസ്ട്രസ്  രതിക്കുന്നത്ത് സ്വാഗതം പറഞ്ഞുപേരാമ്പ്ര BPC  നിത വി.പി മുഖ്യാതിഥി ആയിരുന്നു. പി.ഇ.സി കണ്‍വീനര്‍ പി.ടി.എ പ്രസിഡന്റ് പി.പി ജയകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

തുടര്‍ന്ന് ശാന്തിനി ടീച്ചറുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ക്ലാസ് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ ഗ്ലാസ് പെയിന്റിംഗ്.ഒന്ന് രണ്ട് ക്ലാസ് വിദ്യാര്‍ത്ഥികളുടെ സംയുക്ത ഡയറി പ്രകാശനം, ഉണ്ണിക്കഥകളുടെയും വായന കാര്‍ഡിന്റെയും പ്രകാശനം ഇവ നടന്നു. ഒന്നാം ദിവസം വൈകീട്ട് ഇഎം സുഭാഷിന്റെ നേതൃത്വത്തില്‍ മോക്ഡില്‍ , രന്യ മനില്‍ നേതൃത്വം നല്‍കിയ അഭിനയ കളരി ഇവ നടന്നു. രാത്രിരക്ഷിതാക്കള്‍ക്കുള്ള ശാക്തീകരണ ക്ലാസ് വടകര പിങ്ക് പോലീസ് എ.എസ്.ഐ ജമീല റഷീദ് വളരെ രസകരമായി രക്ഷിതാക്കളു മായി സംവദിച്ചു.

രണ്ടാം ദിവസം രാവിലെ മൊടക്കല്ലൂര്‍ എം.എം സിയും സ്‌കൂളും ചേര്‍ന്ന് ദന്തപരിശോധന ക്യാമ്പും നാണു പാട്ടുപുരയ്ക്കല്‍ നേതൃത്വം നല്‍കിയ കുരുത്തോലക്കളരിയും നടന്നു. രണ്ട് ദിവസമായി നടന്ന സഹവാസക്യാമ്പ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു പുത്തന്‍ അനുഭവ മായിരുന്നു എന്ന് സ്‌കൂള്‍ ഹെഡ്മിസ്ട് രതിക്കുന്നത്തും സീനിയര്‍ അധ്യാപിക റീന ടീച്ചറും അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/189155/on-the-occasion-of-the-100th-anniversary-of-kallode-government-lp-school-a-group-camp-of-students-and-related-programmes-were-held)