---
title: "കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍      പേരാമ്പ്ര മണ്ഡലം പൊതുയോഗം നടന്നു"
english_title: "Kerala State Service Pensioners' Association      Perambra Constituency Public Meeting Held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/189218/kerala-state-service-pensioners-association-perambra-constituency-public-meeting-held"
published_at: "2024-03-04T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e54fbe45255_pension.jpg"
keywords: []
---

# കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍      പേരാമ്പ്ര മണ്ഡലം പൊതുയോഗം നടന്നു

> **Lead Summary:** **പേരാമ്പ്ര: ** കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മണ്ഡലം പൊതുയോഗം 02/03/2024 ശനിയാഴ്ച രാവിലെ 10 മണിക്ക് പേരാമ്പ്ര വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

## Article Content

**പേരാമ്പ്ര: ** കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മണ്ഡലം പൊതുയോഗം 02/03/2024 ശനിയാഴ്ച രാവിലെ 10 മണിക്ക് പേരാമ്പ്ര വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

 ജില്ലാ പ്രസിഡന്റ്   കെ.സി ഗോപാലന്‍  ഉദ്ഘാടനം   ചെയ്തു.  മണ്ഡലം പ്രസിഡന്റ് എന്‍.പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ഇ.കെ ബാലന്‍ , വി. കണാരന്‍  ചാരുത, വി. ആലീസ് മാത്യൂ , സി രഞ്ജിനി  കണ്ടോത്ത്, പത്മിനി, ജാനു കെ കണിയാങ്കണ്ടി, ജാനു കെ ഐശ്വര്യ, കെ മഞ്ജുള, ഒ വസന്ത, സി.ബി സുമ , വി.കെ രമേശന്‍, വി.പി പ്രസാദ് കുമാര്‍, കെ.വി ബാലഗോപാലന്‍, കുഞ്ഞബ്ദുള്ള  തുടങ്ങിയവര്‍  സംസാരിച്ചു.

ചടങ്ങില്‍ മരണപ്പെട്ടവര്‍ക്കു ആദരവായി മൗന പ്രാര്‍ത്ഥന നടത്തി.പുതുതായി സംഘടനയിൽ വന്നവരെ ആദരിച്ചു. കേരളത്തിലെ സമകാലീന സംഭവ വികാസങ്ങളില്‍ യോഗം ആശങ്ക രേഖപെടുത്തി.

പൊതുവിതരണ സംവിധാനം ദുര്‍ബലമാക്കുന്ന സര്‍ക്കാരിന്റെ നയത്തില്‍ യോഗം പ്രതിഷേധിക്കുകയും, വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അര്‍ഹതപ്പെട്ട പരിഷ്‌ക്കരണ കുടിശ്ശികയും ക്ഷാമാശ്വാസവും ഉടന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

മണ്ഡലം സെക്രട്ടറി പി.എം രവീന്ദ്രന്‍ സ്വാഗതം പറയുകയും  ഖജാന്‍ജി എന്‍ ഹരിദാസന്‍  നന്ദിപറഞ്ഞു .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/189218/kerala-state-service-pensioners-association-perambra-constituency-public-meeting-held)