---
title: "ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവ്വാലോറകുന്നില്‍ തിറ മഹോത്സവത്തിന് കൊടിയേറി "
english_title: "Cheruvannur Kakkaramuk hoisted the flag at Poovvalorakunn for the Thira festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190441/cheruvannur-kakkaramuk-hoisted-the-flag-at-poovvalorakunn-for-the-thira-festival"
published_at: "2024-03-09T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec3402e614b_1_kodiyettam.jpg"
keywords: []
---

# ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവ്വാലോറകുന്നില്‍ തിറ മഹോത്സവത്തിന് കൊടിയേറി 

> **Lead Summary:** **ആവള: **ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവ്വാലോറകുന്ന് ഭഗവതിക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കൊടിയേറി. മാര്‍ച്ച് 12 ,13 ,14 തീയതികളിലായി ഉത്സവം നടക്കും.

## Article Content

**ആവള: **ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവ്വാലോറകുന്ന് ഭഗവതിക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കൊടിയേറി. മാര്‍ച്ച് 12 ,13 ,14 തീയതികളിലായി ഉത്സവം നടക്കും.

മാര്‍ച്ച് 12ന് നട്ടത്തിറ, പ്രാദേശിക കലാവിരുന്ന് . മാര്‍ച്ച് 13 ന് പ്രധാന ഉത്സവം ദീപാരാധന, തായമ്പക ഇളനീര്‍കുലവരവ്, മുടിവരവ്, മുത്തപ്പന്‍ വെള്ളാട്ട് , താലപ്പൊലി, പൂക്കലശം, കനലാട്ടം, പൂവ്വാലോറകുന്നിലമ്മ, കുട്ടിച്ചാത്തന്‍, ഗുളികന്‍ , ഭഗവതി, നാഗകാളി, കാളി, എന്നീ തിറ - വെളളാട്ടുകളും നടക്കും.  മാര്‍ച്ച് 14 ന് വൈകുന്നേരം മുടിയാട്ടം, പാടികുടിവെക്കല്‍ ചടങ്ങോടെ ഉത്സവം സമാപിക്കും.

കൊടിയേറ്റ ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി എന്‍.എം. തെയ്യന്‍, സി.എം. രാഘവന്‍, കെ.കെ. നാരായണന്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

ഉത്സവാഘോഷ കമ്മറ്റി പ്രസിഡണ്ട് സി.എം വിജീഷ്, സെക്രട്ടറി കെ. വിജീഷ്, ക്ഷേത്രകമ്മറ്റി പ്രസിഡണ്ട് സി.എം സന്തോഷന്‍, സെക്രട്ടറി ബൈജു ആവള, ഖജാന്‍ജി സി.എം.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190441/cheruvannur-kakkaramuk-hoisted-the-flag-at-poovvalorakunn-for-the-thira-festival)