---
title: "ഫ്രിഡ്ജിനടിയില്‍ നിന്നും രാജവെമ്പാലയെ പിടികൂടി "
english_title: "The king cobra was caught from under the fridge"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/195581/the-king-cobra-was-caught-from-under-the-fridge"
published_at: "2024-03-30T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6607ca09e2276_1_raja.jpg"
keywords: []
---

# ഫ്രിഡ്ജിനടിയില്‍ നിന്നും രാജവെമ്പാലയെ പിടികൂടി 

> **Lead Summary:** **ചെമ്പനോട: **പെരുവണ്ണാമുഴി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള ചെമ്പനോടയിലെ അമ്മ്യാമണ്ണ് പുത്തന്‍പുരയില്‍ ബാബുവിന്റെ വീട്ടിലെ ഫ്രിഡ്ജിനടിയില്‍ നിന്നും രാജവെമ്പാലയെ പിടികൂടി. ഏകദേശം മൂന്ന് മീറ്ററില്‍ അധികം നീളമുണ്ട്.

## Article Content

**ചെമ്പനോട: **പെരുവണ്ണാമുഴി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള ചെമ്പനോടയിലെ അമ്മ്യാമണ്ണ് പുത്തന്‍പുരയില്‍ ബാബുവിന്റെ വീട്ടിലെ ഫ്രിഡ്ജിനടിയില്‍ നിന്നും രാജവെമ്പാലയെ പിടികൂടി. ഏകദേശം മൂന്ന് മീറ്ററില്‍ അധികം നീളമുണ്ട്.

പാമ്പിനെ കണ്ട വളര്‍ത്തു പൂച്ച വീട്ടിനകത്തേക്ക് കടക്കുകയായിരുന്ന ബാബുവിനെ തടഞ്ഞു വയ്ക്കുകയും തുടര്‍ന്ന് നോക്കിയപ്പോള്‍ പാമ്പിനെ കാണുകയുമായിരുന്നു.

തുടര്‍ന്ന് വീട്ടുകാര്‍ പെരുവണ്ണാമുഴി ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും പാമ്പ് പിടുത്തക്കാരനായ സുരേന്ദ്രന്‍ കരിങ്ങാട് എത്തി പാമ്പിനെ പിടികൂടുകയും ചെയ്തു. രാജവെമ്പാലയെ വന്യജീവി പരിപാലന കേന്ദ്രത്തില്‍ തല്‍ക്കാലം സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/195581/the-king-cobra-was-caught-from-under-the-fridge)