പേരാമ്പ്ര: ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആന്റ് ആര്‍ട്‌സ് സംഗീത വിദ്യാര്‍ത്ഥികള്‍ ഈ വരുന്ന ചെറിയ പെരുന്നാളിന് മനോഹരമായ ഒരു പെരുന്നാള്‍ ഗാനം ഒരുക്കുന്നു.

പ്രശസ്ത ഗായകനും ശ്രീരാഗം സംഗീത അധ്യാപകനുമായ ശ്രീജിത്ത് കൃഷ്ണയുടെ സംഗീത സംവിധാനതില്‍ ആണ് ശ്രീരാഗത്തിലെ 20 ഓളം സംഗീത വിദ്യാര്‍ത്ഥികള്‍ ആലപിച്ച പെരുന്നാള്‍ പിറ എന്ന ഈ വീഡിയോ ആല്‍ബം ഉടന്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്.
അഷ്‌റഫ് മുചുകുന്ന് രചന നിര്‍വ്വഹിച്ച ഈ ഗാനം ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വ്വഹിച്ചത് പ്രശാന്ത് ശങ്കര്‍ ആണ്.
ഈ വിഷ്വല്‍ ആല്‍ബത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത് അഖില്‍ ജി ബാബു. ക്യാമറ ചന്തു മേപ്പയൂരും, എഡിറ്റിംഗ് അഭിലാഷ് കോക്കാടും, അനീഷ് പൗര്‍ണമി പ്രൊഡക്ഷന്‍ കണ്‍ട്രോളറും ആയ പ്രസ്തുത വീഡിയോ ആല്‍ബം ഈ വരുന്ന വ്യാഴാഴ്ച റിലീസിംഗിന് ഒരുങ്ങുന്നു.
Perambra Sreeragam music students with festive gifts