വടകര: വടകര ലോക്‌സഭാ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി കെ.കെ ശൈലജക്ക് വോട്ട് അഭ്യര്‍ഥിച്ച് വടകരയില്‍ വനിതകളുടെ മഹാറാലി സംഘടിപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവും സിപിഐ എം പോളിറ്റ്ബ്യൂറോ അംഗവുമായ ബൃന്ദ കാരാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
നമ്മുടെ രാജ്യം നിലനില്‍ക്കണമോ ചോദ്യം ഉയരുന്ന കാലത്ത് മതേതരത്വവും ജാനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടമായി വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കണമെന്ന് അവര്‍ പറഞ്ഞു.
എല്‍ഡിഡബ്ല്യുഎഫ് വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകര കോട്ടപ്പറമ്പില്‍ നിന്ന് ആരംഭിച്ച റാലിയില്‍ ആയിരക്കണക്കിന് വനിതകള്‍ പങ്കാളികളായി.
നാരായണ നഗരം സ്റ്റേഡിയത്തില്‍ നടന്ന സമാപന പരിപാടിയില്‍ ഒ.പി ഷീജ അധ്യക്ഷത വഹിച്ചു.
സ്ഥാനാര്‍ഥി കെ.കെ ശൈലജ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ ശ്രീമതി, കെ.കെ ലതിക, കാനത്തില്‍ ജമീല എംഎല്‍എ, ഇ.എസ് ബിജിമോള്‍, അജിത കുന്നത്ത്, അഡ്വ. ബിനിഷ, ഖദീജ തുടങിയവര്‍ സംസാരിച്ചു.
കരുതലിന്റെ സ്‌നേഹ സ്പര്‍ശം, ആരോഗ്യമേഖലയില്‍ കേരള മോഡലിന് കരുത്ത് പകര്‍ന്ന ഭരണാധികാരി, നിപയിലും കോവിഡിലിനും ഒരു ജനതയെ ചേര്‍ത്തു പിടിച്ച ജനകീയ നേതാവിന്റെ വിജയം സുനിശ്ച്ചിതമാണെന്ന പ്രഖ്യാപനമായിരുന്നു മഹാറാലി.
കലാമണ്ഡലം ഐശ്വര്യയുടെ 'നിറയെ ചുവന്ന പൂക്കള്‍' എന്ന നൃത്ത കലാരൂപം അരങ്ങേറി.
Women's Maharalli in Vadakara demanding votes for KK Shailajak