---
title: "കാട്ടാനശല്യത്തിന് അടിയന്തിര പരിഹാരംകാണണം: കേരളാ കോണ്‍ഗ്രസ് "
english_title: "Kerala Congress seeks immediate solution to forest disturbance"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19727/kerala-congress-seeks-immediate-solution-to-forest-disturbance"
published_at: "2022-01-08T05:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d8da3a9acb6_WATER MARK.JPG"
keywords: []
---

# കാട്ടാനശല്യത്തിന് അടിയന്തിര പരിഹാരംകാണണം: കേരളാ കോണ്‍ഗ്രസ് 

> **Lead Summary:** **ചെമ്പനോട: **ചെമ്പനോട പൂഴിത്തോട് പ്രദേശങ്ങളിലെ കാട്ടാന ശല്യത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് കേരളാ കോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി അവശ്യപ്പെട്ടു.

## Article Content

**ചെമ്പനോട: **ചെമ്പനോട പൂഴിത്തോട് പ്രദേശങ്ങളിലെ കാട്ടാന ശല്യത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് കേരളാ കോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി അവശ്യപ്പെട്ടു.

ആലമ്പാറ ഭാഗത്തുള്ള നിരവധി കൃഷിയിടങ്ങളില്‍ കായ്ഫലമുള്ള തെങ്ങുകളും കവുങ്ങുകളും റബര്‍ മരങ്ങളുമാണ് കഴിഞ്ഞ ദിവസം കാട്ടനകള്‍ നശിപ്പിച്ചത്.

അലമ്പാറ സ്രാമ്പിക്കല്‍ ജോയി, സ്രാമ്പിക്കല്‍ റോയി എന്നിവരുള്‍പ്പെടെയുള്ള കൃഷിയിടങ്ങളില്‍ ആണ് കാട്ടാനക്കൂട്ടം നാശം വിതച്ചത്.

പാര്‍ട്ടി സംസ്ഥാന സ്റ്റീയറിങ്ങ് കമ്മിറ്റി മെമ്പര്‍ രാജീവ് തോമസ് ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡന്റ് ജോണ്‍സന്‍ പൂകമല അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19727/kerala-congress-seeks-immediate-solution-to-forest-disturbance)