മൗനം പലതിനെയും മറക്കുന്നുവെന്ന് എല്‍ ഡി എഫ് വടകര പാര്‍ലിമെന്റ് മണ്ഡലം കമ്മറ്റി

      മൗനം പലതിനെയും മറക്കുന്നുവെന്ന്  എല്‍ ഡി എഫ് വടകര പാര്‍ലിമെന്റ് മണ്ഡലം കമ്മറ്റി
Apr 8, 2024 02:23 PM | By Akhila Krishna

കോഴിക്കോട്:  തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ ഇത്ര ദിവസങ്ങള്‍ കഴിഞ്ഞിട്ടും യു ഡി എഫ് വടകര പാര്‍ലിമെന്റ് മണ്ഡലം സ്ഥാനാര്‍ഥി എന്തുകൊണ്ടാണ് നിലപാട് പറയാന്‍ തയ്യാറാകത്തതെന്ന് എല്‍ ഡി എഫ് വടകര പാര്‍ലിമെന്റ് മണ്ഡലം കമ്മറ്റി ഒരു പ്രസ്താവനയിലൂടെ ചോദിച്ചു.

പണിയെടുക്കുന്നവരെയും പൊതു പ്രവര്‍ത്തനത്തിലിടപ്പെടുന്ന സാധാരണക്കാരായ സ്ത്രീകളെയും മോശക്കാരായി കാണുന്ന നിലപാടാണ് യു ഡി എഫും സ്ഥാനാര്‍ത്ഥിയും വെച്ചു പുലര്‍ത്തുന്ന തെന്നാണ് ഈ മൗനം കാണിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. ഏപ്രില്‍ നാലാം തീയതി യു ഡി എഫ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശപത്രിക നല്‍കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിലാണ് തൊഴിലുറപ്പ് തൊഴിലാളികളെ ആക്ഷേപിക്കുന്ന അശ്ലീല മുദ്രാവാക്യങ്ങളും പാട്ടും ഉണ്ടായത്. തൊഴിലെടുക്കുന്നവരോട് അവഞ്ജയും പുച്ഛവും പുലര്‍ത്തുന്ന അങ്ങേയറ്റം സ്ത്രീവിരുദ്ധവും വരേണ്യ ബോധത്തില്‍ നിന്നുമുള്ള അശ്ലീല മുദ്രാവാക്യവും പാട്ടുമാണ് യു ഡി എഫ് റാലിയില്‍ അന്ന് മുഴങ്ങി കേട്ടത്.

യു ഡി എഫ് നേതൃത്വം എഴുതി തയ്യാറാക്കി വനിതകളെ കൊണ്ട് വിളിപ്പിച്ച ഈ ആക്ഷേപ മുദ്രാവാക്യംവിളിയുടെ പൂര്‍ണ്ണമായ ഉത്തരവാദിത്വം യു ഡി എഫ് നേതൃത്വത്തിനാണ്.അത് വിളിച്ചു കൊടുത്ത വനിതാ പ്രവര്‍ത്തകയുടെ ചുമലിട്ട് ജനകീയ പ്രതിഷേധത്തില്‍ നിന്ന് ഒഴിഞ്ഞ് പോകാമെന്ന് സ്ഥാനാര്‍ത്ഥിയും യു ഡി എഫ് നേതാക്കളും കരുതേണ്ടെന്നും പ്രസ്താവന വ്യക്തമാക്കുന്നു. .യു ഡി എഫ് നേതാക്കള്‍ പുലര്‍ത്തുന്ന പണിയെടുക്കുന്നവരോടും പൊതുപ്രവര്‍ത്തനത്തിന് വരുന്ന സ്ത്രീകളോടുമുള്ള അവജ്ഞയും പുച്ഛവുമാണ് വടകരയില്‍ ഈ മുദ്രാവാക്യം വിളിയിലൂടെ പുറത്തു വന്നത്. ആക്ഷേപകരമായ മുദ്രാവാക്യം വിളിച്ചു കൊടുത്ത വനിത പ്രവര്‍ത്തകയ്ക്ക് പറ്റിയ തെറ്റായി ഈ സംഭവത്തെ ലഘൂകരിച്ചു കാണാനാവില്ലെന്നും പ്രസ്താവന പറയുന്നു. റാലിയില്‍ വിളിക്കാനായി നേരത്തെ തന്നെ എഴുതി തയ്യാറാക്കി കൊണ്ടു വന്ന മുദ്രാവാക്യമാണിത്. നേതൃത്വത്തിന്റെ അറിവോടെയുള്ളതാണ് ഈ അധിക്ഷേപമുദ്രാവാക്യങ്ങള്‍. അത് വിളിച്ചു കൊടുത്ത സ്ത്രീയുടെ മേല്‍ കുറ്റം ചാരികൊണ്ട് സ്ഥാനാര്‍ഥിക്കും യു ഡി എഫ് നേതൃത്വത്തിനും രക്ഷപ്പെടാനാവില്ലെന്നും പ്രസ്താവന ആവര്‍ത്തിച്ചു പറയുന്നു. വിമോചനസമരക്കാലത്ത് മുഴങ്ങിക്കേട്ട പണിയെടുക്കുന്നവര്‍ക്കെതിരായ അതേ മുദ്രാവാക്യങ്ങളുടെ പുതിയ അശ്ലീല ആക്രോശങ്ങളിതെന്ന് തിരിച്ചറിയണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പഴയ ''പാളയില്‍ കഞ്ഞി കുടിപ്പിക്കും തമ്പ്രാനെന്ന് വിളിപ്പിക്കും'' എന്ന വലതുപക്ഷപാരമ്പര്യം തന്നെയാണ് യു ഡി എഫ് നേതൃത്വം ഇപ്പോഴും പിന്‍പറ്റുന്നതെന്നു് ഈ മുദ്രാവാക്യങ്ങള്‍ വ്യക്തമാക്കുന്നു.

പണിയെടുക്കുന്ന തൊഴിലാളികളെയും സ്ത്രീകളെയും അധമരായി കാണുന്ന യു ഡി എഫ് സംസ്‌കാരത്തിനെതിരെ എല്ലാവിഭാഗം ജനങ്ങളും ജാതി മത കക്ഷിഭേദമന്യേ രംഗത്തു വരണമെന്നും സ്ത്രീവിരുദ്ധവരേണ്യ സംസ്‌കാരത്തിന് ശക്തമായ മറുപടി നല്‍കണമെന്നും പ്രസ്താവന അഭ്യര്‍ത്ഥിച്ചു.

Silence Forgets Many Things, Says LDF Vadakara Parliamentary Constituency Committee

Next TV

Related Stories
ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടം

May 20, 2024 11:21 AM

ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടം

ഇന്നലെ ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടിന് നാശനഷ്ടം...

Read More >>
കോളേജ് അധ്യാപക ഒഴിവ്

May 20, 2024 11:00 AM

കോളേജ് അധ്യാപക ഒഴിവ്

തിരുവമ്പാടി അല്‍ഫോന്‍സ കോളേജിലെ ജേര്‍ണലിസം, മലയാളം എന്നി...

Read More >>
ആവള നട -പയ്യില്‍താഴ റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണം

May 19, 2024 11:50 PM

ആവള നട -പയ്യില്‍താഴ റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണം

ജലനിധി പദ്ധതിക്ക് വേണ്ടി വെട്ടിപൊളിച്ച ആവള നട -പയ്യില്‍താഴ റോഡ് ഗതാഗത...

Read More >>
റോഡില്‍ വെള്ളക്കെട്ട് യാത്രക്കാര്‍ ദുരിതത്തില്‍

May 19, 2024 07:25 PM

റോഡില്‍ വെള്ളക്കെട്ട് യാത്രക്കാര്‍ ദുരിതത്തില്‍

റോഡില്‍ വെള്ളക്കെട്ട് യാത്രക്കാര്‍ ദുരിതത്തില്‍. റോഡിന് ഓവുചാലില്ലാത്തത് ആണ്...

Read More >>
പേഴ്‌സും പണവും നഷ്ടപ്പെട്ടു

May 19, 2024 03:15 PM

പേഴ്‌സും പണവും നഷ്ടപ്പെട്ടു

കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശിയുടെ പേഴ്‌സും പണവും...

Read More >>
പൊന്നിന്‍ വിശുദ്ധിയോടെ ദിയ ഗോള്‍ഡ് ആന്റ്  ഡയമണ്ട്‌സ് ഗള്‍ഫ് നാടുകളിലേക്കും

May 19, 2024 01:17 PM

പൊന്നിന്‍ വിശുദ്ധിയോടെ ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഗള്‍ഫ് നാടുകളിലേക്കും

അത്യാധുനിക ഡിസൈനുകളില്‍ സംശുദ്ധ ആഭരണങ്ങള്‍ വിപണിയിലെത്തിച്ച് ജനവിശ്വാസമാര്‍ജിച്ച ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്...

Read More >>