---
title: "വികസന സംവാദം നാടിന് പുതുമയായി. "
english_title: "The development discourse has become new to the country. "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/198921/the-development-discourse-has-become-new-to-the-country"
published_at: "2024-04-15T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661d113b88dcc_Teacher.png"
keywords: []
---

# വികസന സംവാദം നാടിന് പുതുമയായി. 

> **Lead Summary:** **കോഴിക്കോട്: **തിറ്റാണ്ട് കാലം വടകര ലോക്‌സഭാ മണ്ഡലത്തില്‍ എം പി യുടെ ഇടപെടല്‍ ഇല്ലാതെ നടക്കാതെ പോയ ,വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തും നാളെയുടെ വഴികളിലെ സ്വപ്ന പദ്യതികള്‍ പങ്ക് വെച്ചും 'വികസന സംവാദം , നാടിന് പുതുമയായി.

## Article Content

**കോഴിക്കോട്: **തിറ്റാണ്ട് കാലം വടകര ലോക്‌സഭാ മണ്ഡലത്തില്‍ എം പി യുടെ ഇടപെടല്‍ ഇല്ലാതെ നടക്കാതെ പോയ ,വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തും നാളെയുടെ വഴികളിലെ സ്വപ്ന പദ്യതികള്‍ പങ്ക് വെച്ചും 'വികസന സംവാദം , നാടിന് പുതുമയായി.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ ടീച്ചറുടെ വിജയം ഉറപ്പിച്ചു ,സംഘടിപ്പിച്ച പരിപാടിയില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

കേന്ദ്രാവിഷ്‌കൃത പദ്യതികള്‍ മണ്ഡലത്തില്‍ എത്തിക്കാതെ ,ജന വിരുദ്ധമായ കേന്ദ്ര നിലപാടുകള്‍ക്കെതിരെ ശബ്ദിക്കാതെ നില കൊണ്ട വടകരയിലെ യുഡിഎഫ് എം പി മാര്‍ക്കെതിരെ വിവിധ ജനപ്രതികള്‍ കടുത്ത പ്രതിഷേധമുയര്‍ത്തി.

' വയനാട്ടിലും വടകരയിലുമെല്ലാം വന്യജീവി അക്രമണങ്ങള്‍ പതിവായപ്പോള്‍ ,കേന്ദ്ര വനം മന്ത്രിയെ കണ്ട് പ്രശ്‌നത്തിന്റെ ഗൗരവം ധരിപ്പിക്കാന്‍ പോയ സംഘത്തില്‍ ഒരിക്കല്‍ പോലും കെ മുരളീധരനോ, രാഹുല്‍ ഗാന്ധിയോ ഉണ്ടായിരുന്നില്ല.' പരിപാടിയുടെ മോഡറേറ്ററായ ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. ' എം പിയായാല്‍ നാടിന്റെ സമഗ്രമായ വികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ വിപുലമായ യോഗം ചേര്‍ന്നതിന് ശേഷം വികസന പദ്യതികള്‍ ആവിഷ്‌കരിക്കുമെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/198921/the-development-discourse-has-become-new-to-the-country)