---
title: "കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍ "
english_title: "KK Shailajak gets another enthusiastic reception on the soil of Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/199613/kk-shailajak-gets-another-enthusiastic-reception-on-the-soil-of-perambra"
published_at: "2024-04-18T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66214cb8157e2_1_ashy4.JPG"
keywords: []
---

# കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍ 

> **Lead Summary:** **പേരാമ്പ്ര:** വടകരയുടെ ചുവന്ന മണ്ണ് തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി കടത്താടിന്റെ മണ്ണില്‍ അങ്കത്തിനിറങ്ങിയ കേരളത്തിന്റെ പഴയ ആരോഗ്യ മന്ത്രി കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍.

## Article Content

**പേരാമ്പ്ര:** വടകരയുടെ ചുവന്ന മണ്ണ് തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി കടത്താടിന്റെ മണ്ണില്‍ അങ്കത്തിനിറങ്ങിയ കേരളത്തിന്റെ പഴയ ആരോഗ്യ മന്ത്രി കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍.

അണികളെ ആവേശം കൊള്ളിക്കുന്ന തെരഞ്ഞെടുപ്പ് ഗാനത്തിന് ആബാലവൃദ്ധം ജനങ്ങളും അണിചേര്‍ന്ന് നൃത്തം വെച്ച് കൊണ്ട് അരിക്കുളം പഞ്ചായത്തിലെ കാരയാട് ഭാഗത്ത് പേരാമ്പ്ര നിയോജക മണ്ഡലം എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് ആവേശമായി.

വടകര ലോകസഭ മണ്ഡലം സ്ഥാനാര്‍ഥി കെ.കെ. ശൈലജയുടെ ബുധനാഴ്ചത്തെ പര്യടനത്തിന്റെ രണ്ടാം സ്വീകരണ കേന്ദ്രമായിരുന്നു കാരയാട്. സ്ഥാനാര്‍ഥിയുടെ വാഹനവ്യൂഹം സ്ഥലത്തേക്ക് എത്തുമ്പോഴേക്കും കസവുസാരിയുടുത്ത് മുല്ലപ്പൂ ചൂടി വലിയൊരു നിര ശൈലജയുടെ കട്ടൗട്ടും തെരഞ്ഞെടുപ്പ് ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത ചെങ്കൊടിയുമായി കാത്തുനി ല്‍പുണ്ടായിരുന്നു.

പൈലറ്റ് വാഹനം എത്തിയതോടെ സ്ഥലത്ത് തമ്പടിച്ച നാസിക്‌ഡോള്‍ ടീം ആഘോഷ പൊലിമ തീര്‍ത്തു. കസവണിഞ്ഞ യുവതികള്‍ നൃത്തം തു ടങ്ങി. പിന്നീടതൊരു ഘോഷയാത്രയായി സ്വീകരണവേദിയില ക്ക്. തുടര്‍ന്നായിരുന്നു അജേഷ് കാരയാടിന്റെ ആവിഷ്‌കാരത്തി ലൊരുങ്ങിയ സംഗീത ദൃശ്യ ശില്‍പം അരങ്ങേറിയത്.

ശൈലജയുടെ ചെറിയ പ്രസംഗത്തോടെയാണ് ഇവിടത്തെ സ്വീകരണത്തിന് പരിസമാപ്തിയായത്. രാവിലെ പേരാമ്പ്ര നിയോജക മണ്ഡലത്തി ലെതന്നെ കുടുംബയോഗങ്ങളില്‍ സ്ഥാനാര്‍ഥി പങ്കെടുത്തു.

ഉച്ചയോടെയാണ് പൊതുപര്യടനം ആരംഭിച്ചത്. ആദ്യ സ്വീകരണം ഊരള്ളൂരിലായിരുന്നു. സ്ഥാനാര്‍ഥി എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ തന്നെ ഈ അങ്ങാടി പാര്‍ട്ടി പ്രവര്‍ത്തകരാലും പൊതുജനങ്ങളാലും നിറഞ്ഞിരുന്നു. അങ്ങാടിയിലൊരുക്കിയ ശൈലജയുടെ കൂറ്റന്‍ കട്ടൗട്ടിന് എതിര്‍ഭാഗത്തായിരുന്നു സ്വീകരണം.

സ്ഥാനാര്‍ഥി എത്തും മുമ്പേ പൊതുയോഗം തുടങ്ങി. പ്രകാശന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എ.എം. സു ഗതന്‍, വി. അഷ്‌റഫ്, സി.വി. ര തീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ഥി എത്തിയതോടെ ആളുകളുടെ ആവേശം അണപൊട്ടി. കുട്ടികളടക്കം തങ്ങളുടെ 'ടീച്ചറമ്മ'ക്കൊപ്പംനിന്ന് സെല്‍ഫിയെടുക്കാനുള്ള മത്സരത്തിലായിരുന്നു. വേദിയിലെത്തിയ ടീച്ചറെ നിരവധി പേര്‍ ഹാരാര്‍പ്പണം നടത്തി.

സിദ്ധാര്‍ഥ്, തനിമ എന്നിവര്‍ വരച്ച ചിത്രങ്ങള്‍ സ്ഥാനാര്‍ഥിക്ക് വേദിയില്‍ കൈമാറി. നിയോജക മണ്ഡലത്തിലെ തന്നെ അഞ്ചാംപീടിക, കോങ്കോട്ട് മുക്ക് എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് വലിയ സ്വീകരണം ലഭിച്ചു. തുടര്‍ന്ന് പര്യടന വാഹനം മുറിച്ചാണ്ടി മുക്കില്‍ എത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു.

ഇരിങ്ങത്ത്, അയിമ്പാടിപ്പാറ, കക്കറമുക്ക്, കല്ലോട്, വിളയാട്ടുകണ്ടിമുക്ക് എന്നിവിടങ്ങളിലെല്ലാം ബാന്‍ഡ് വാദ്യത്തിന്റെയടക്കം അ കമ്പടിയോടെയാണ് ആളുകള്‍ സ്ഥാനാര്‍ഥിയെ വരവേറ്റത്. സമാപനം കോടേരിച്ചാലായിരുന്നു. പറഞ്ഞതിലും രാത്രി വൈകിയാണ് ഇവിടെ സ്ഥാനാര്‍ഥി എത്തിയതെങ്കിലും സ്ത്രീകള്‍ അടക്കമുള്ളവരുടെ വന്‍നിരയാണ് ഇവിടെയും വരവേറ്റത്.

കെ. കുഞ്ഞഹമ്മദ്, എസ്.കെ. സജീഷ്, അജയ് ആവള, ചന്ദ്രന്‍ തുടങ്ങിയവര ണ് സ്ഥാനാര്‍ഥിക്കൊപ്പം പര്യടനത്തില്‍ മുഴുവന്‍ സമയവും ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/199613/kk-shailajak-gets-another-enthusiastic-reception-on-the-soil-of-perambra)