---
title: "മേപ്പയ്യൂരില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലി "
english_title: "LDF election rally in Mepayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/200569/ldf-election-rally-in-mepayyur"
published_at: "2024-04-23T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662758a5a9b87_1_rali.jpg"
keywords: []
---

# മേപ്പയ്യൂരില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലി 

> **Lead Summary:** ** പേരാമ്പ്ര: **മേപ്പയ്യൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ഷൈലജയുടെ വിജയത്തിനുള്ള കരുത്തായി സൗത്ത്, നോര്‍ത്ത് കമ്മിറ്റികള്‍ റാലികള്‍ നടത്തി.

## Article Content

** പേരാമ്പ്ര: **മേപ്പയ്യൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ഷൈലജയുടെ വിജയത്തിനുള്ള കരുത്തായി സൗത്ത്, നോര്‍ത്ത് കമ്മിറ്റികള്‍ റാലികള്‍ നടത്തി.

റാലി ബസ്റ്റാന്റ്  പരിസരത്ത് സി.പി.ഐ. അഖിലേന്ത്യാ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്തു. കെ.ടി. രാജന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി. ബാലന്‍ അധ്യക്ഷത വഹിച്ചു.

മേപ്പയ്യൂര്‍ സാത്ത് മേഖലാ റാലിക്ക് കെ.വി. നാരായണന്‍, കെ.ടി. രാജന്‍, എം.കെ. രാമചന്ദ്രന്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, കീഴന സുരേഷ്, എന്‍.എം. ദാമോദരന്‍, കുഞ്ഞിക്കണ്ണന്‍ അമ്പാടി എന്നിവര്‍ നേതൃത്വം നല്‍കി.

നോര്‍ത്ത് മേഖലാ റാലിക്ക് കൊളക്കണ്ടി ബാബു, പി.പി. രാധാകൃഷ്ണന്‍, കെ.എം. രവീന്ദ്രന്‍, സുനില്‍ ഓടയില്‍, മേയലാട്ട് നാരായണന്‍, അജിത കുമാരി, കെ.കെ. ബിജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/200569/ldf-election-rally-in-mepayyur)