പേരാമ്പ്ര: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന 24-ന് പേരാമ്പ്ര ടൗണിലും സ്റ്റേഷന്‍ പരിധിയിലെ മറ്റു സ്ഥലങ്ങളിലും കൊട്ടിക്കലാശം വേണ്ടെന്ന് പൊലീസ് വിളിച്ചുചേര്‍ത്ത രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചു.
24-ന് ഉച്ചയ്ക്ക് 2 മണിയോടെ പേരാമ്പ്ര ടൗണിലെ മൈക്ക് അനൗണ്‍സ്‌മെന്റ്‌റ് പ്രചാരണം അവസാനിപ്പിക്കാനാണ് നിര്‍ദ്ദേശം. അതിന് ശേഷം മറ്റുഭാഗങ്ങളില്‍ പ്രചാരണം തുടരാം. പ്രശ്‌നബാധിതമെന്ന് കണക്കാക്കിയ ബൂത്തുകളില്‍ സുരക്ഷ ഒരുക്കുമെന്നും പൊലീസ് അറിയിച്ചു.
ഡിവൈഎസ്പി കെ.എം. ബിജു, പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ എം.എ. സന്തോഷ്, എസ്ഐ. കെ.പി. വിനോദ്കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്ഐ. കെ പ്രദീ പ്, എ.സി. സതി, യൂസഫ് കോറോത്ത്, പി.എം. പ്രകാശന്‍, ഇ. ഷാഹി, ഐ.എം. ബാലകൃഷ്ണന്‍, കെ. അബ്ദുല്‍ ഹമീദ്, കെ.പി. റസാഖ്, പുതുക്കുടി അബ്ദുറഹ്‌മാന്‍, കെ.സി. രവീന്ദ്രന്‍, പി.എസ്. സുനില്‍കുമാര്‍, പി.എസ്. പ്രവീണ്‍, എന്‍.സി. ചന്ദ്രന്‍, പി.സി. ബഷീര്‍, പ്രസൂണ്‍ കല്ലോട്, വി.കെ. സുനീഷ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
There will be no result tomorrow in Perambra