---
title: "വാര്‍ത്തമാന വിശയങ്ങളുമായി 'ഇന്ത്യ എന്റെ രാജ്യം.' "
english_title: "With headlines 'India is my country' at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/200598/with-headlines-india-is-my-country-at-perambra"
published_at: "2024-04-23T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662771a04aaf3_1_ass3.JPG"
keywords: []
---

# വാര്‍ത്തമാന വിശയങ്ങളുമായി 'ഇന്ത്യ എന്റെ രാജ്യം.' 

> **Lead Summary:** **പേരാമ്പ്ര:** യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെപിസിസി പ്രചാരണ വിഭാഗം നടത്തുന്ന കലാജാഥയിലെ നാടകം 'ഇന്ത്യ എന്റെ രാജ്യം ' ശ്രദ്ധേയമാകുന്നു.

## Article Content

**പേരാമ്പ്ര:** യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെപിസിസി പ്രചാരണ വിഭാഗം നടത്തുന്ന കലാജാഥയിലെ നാടകം 'ഇന്ത്യ എന്റെ രാജ്യം ' ശ്രദ്ധേയമാകുന്നു.

ഇന്ത്യന്‍ സമകാലിക രാഷ്ട്രിയ സംഭവങ്ങള്‍ കോര്‍ത്തിണക്കി ആക്ഷേപഹാസ്യ രീതിയില്‍ അവതരിപ്പിക്കുന്ന നാടകത്തിന്റെ രചനയും സംവിധാനവും ആര്യാടന്‍ ഷൗക്കത്തിന്റെതാണ്.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ വിവിധയിടങ്ങളില്‍ നടത്തുന്ന നാടകം ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി പേരാമ്പ്ര ബസ് സ്റ്റാന്റ്  പരിസരത്ത് അവതരിപ്പിച്ചു.

ഡിസിസി സെക്രട്ടറി പി.കെ രാഗേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്‌കാര സാഹിതി ജില്ലാ കണ്‍വീനര്‍ ടി.വി മുരളി അധ്യക്ഷ്യത വഹിച്ചു.

കലാജാഥ ലീഡര്‍ എന്‍.വി പ്രദീപ് കുമാര്‍, പ്രദീപ് പയ്യന്നുര്‍, കാവില്‍ പി മാധവന്‍, രാജന്‍ മരുതേരി, കെ മധു കൃഷ്ണന്‍, അബ്ദുറഹിമാന്‍ പുതുകുടി, പി.എസ് സുനില്‍ കുമാര്‍, പി.സി മുഹമ്മദ്, പി.കെ നൗജിത്ത് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/200598/with-headlines-india-is-my-country-at-perambra)